ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫോ​ണി​ന് പ​ക​രം ല​ഭി​ച്ച​ത് മ​റ്റൊ​ന്ന് : ഫോ​ണ്‍ വി​ല​യും ഒ​രു ല​ക്ഷം രൂപ ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​ക​ാൻ വിധി
Tuesday, May 7, 2024 5:28 AM IST
മ​ല​പ്പു​റം: ഓ​ണ്‍​ലൈ​ന്‍ വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫോ​ണി​ന് പ​ക​രം ല​ഭി​ച്ച​ത് മ​റ്റൊ​ന്ന്. ഫോ​ണ്‍ വി​ല​യും ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കാ​ന്‍ ആ​മ​സോ​ണ്‍ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​നെ​തി​രെ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍ വി​ധി. വെ​ളി​മു​ക്ക് പ​ടി​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​ല​പ്പു​റം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ വി​ധി.

ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 13 പ്രോ ​മാ​ക്സ് ഫോ​ണ്‍ വാ​ങ്ങു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​ര​ന്‍ 2022 ജൂ​ലൈ 17 ന് ​ആ​മ​സോ​ണ്‍ വ​ഴി ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രു​ന്നു. ഫോ​ണി​ന്‍റെ തു​ക​യാ​യ 1,22,900 രൂ​പ​യും അ​ട​ച്ചു. ജൂ​ലൈ 20 ന് ​ഫോ​ണ്‍ അ​ട​ങ്ങി​യ പെ​ട്ടി പ​രാ​തി​ക്കാ​ര​ന് ല​ഭി​ച്ചു. എ​ന്നാ​ല്‍ പെ​ട്ടി തു​റ​ന്ന​പ്പോ​ള്‍ അ​തി​ലു​ണ്ടാ​യി​രു​ന്ന​ത് സാം​സം​ഗ് എ 13 ​ഫോ​ണ്‍ ആ​യി​രു​ന്നു.

പെ​ട്ടി തു​റ​ക്കു​ന്ന​ത് വീ​ഡി​യോ വ​ഴി റി​ക്കാ​ര്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍ ഉ​ട​നെ ആ​മ​സോ​ണ്‍ ക​മ്പ​നി​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​വ​ര്‍ ഫോ​ണ്‍ മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ക​മ്പ​നി പി​ന്നീ​ട് അ​തി​ന് ത​യാ​റാ​യി​ല്ല. ബു​ക്ക് ചെ​യ്ത പ്ര​കാ​ര​മു​ള്ള ഫോ​ണ്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​റ്റി​ത​രാ​നാ​കി​ല്ലെ​ന്നു​മാ​ണ് അ​വ​ര്‍ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ഫോ​ണ്‍ വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വാ​യി പ​തി​നാ​യി​രം രൂ​പ​യും ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

ഒ​രു മാ​സ​ത്തി​ന​കം പ​ണം അ​നു​വ​ദി​ക്കാ​ത്ത പ​ക്ഷം 12 ശ​ത​മാ​നം പ​ലി​ശ ന​ല്‍​ക​ണ​മെ​ന്നും കെ. ​മോ​ഹ​ന്‍​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.