രാഹുലിനായി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് അ​ല്‍​ക്ക ലാം​ബ
Monday, April 22, 2024 5:32 AM IST
വ​ണ്ടൂ​ര്‍: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍ ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ല്‍​ക്ക ലാം​ബ. വ​യ​നാ​ട്ടി​ല്‍ മാ​ത്ര​മ​ല്ല രാ​ജ്യ​ത്തു​ട​നീ​ളം ജ​ന​ങ്ങ​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​ല്‍​ക്ക ലാം​ബ പ​റ​ഞ്ഞു.

വ​ണ്ടൂ​രി​ലെ​ത്തി​യ അ​ല്‍​ക്ക ലാം​ബ അ​ങ്ങാ​ടി​പൊ​യി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി രാ​ഹു​ല്‍​ഗാ​ന്ധി​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. ബ​സി​ല്‍ ക​യ​റി യാ​ത്ര​ക്കാ​രോ​ട് വോ​ട്ട് ചോ​ദി​ക്കാ​നും അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് മ​റ​ന്നി​ല്ല.

സാ​ഹ​ച​ര്യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും കേ​ര​ള​ത്തി​ലെ 20 സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്നും അ​ല്‍​ക്ക ലാം​ബ പ​റ​ഞ്ഞു. ജെ​ബി മേ​ത്ത​ര്‍ എം​പി, കെ.​പി. ജ​ല്‍​സീ​മി​യ, കെ.​കെ. സാ​ജി​ദ, ടി.​ഖ​ദീ​ജ, കെ.​എം. പ്ര​സീ​ത, വി.​എം. സീ​ന, ഷൈ​ജ​ല്‍ എ​ട​പ്പ​റ്റ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.