ജ​യ​രാ​ജ​ൻ - ജാ​വ്‌​ദേ​ക്ക​ര്‍ കൂ​ടി​ക്കാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍
Sunday, April 28, 2024 6:51 AM IST
കൊ​ല്ലം: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി .ജ​യ​രാ​ജ​ന്‍ ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ്‌​ദേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടു​കൂ​ടി​യാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​തി​ന് സി​പി​എം മ​റു​പ​ടി പ​റ​യ​ണം. എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത്, എ​ന്നി​വ​യി​ല്‍ നി​ന്ന് സം​ര​ക്ഷ​ണ​ത്തി​നും , തൃ​ശൂ​ര്‍, തി​രു​വ​ന​ന്ത​പു​രം സീ​റ്റു​ക​ളി​ലെ അ​ട​വു​ന​യ​വു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നി​ല്‍. ഇവർ ത​മ്മി​ല്‍ ദൃ​ഢ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണ​ത്തെ സ്വാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് ഈ ​ച​ര്‍​ച്ച.

ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് കേ​ര​ള​ത്തി​ലെ​ത്തി​യ നി​ധി​ന്‍ ഗ​ഡ്ക​രി​യെ ക്ലി​ഫ്ഹൗ​സി​ല്‍ വി​ളി​ച്ചു വ​രു​ത്തി സ​ല്‍​ക്ക​രി​ച്ച പി​ബി അം​ഗ​മാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ.​പി .ജ​യ​രാ​ജ​നെ കു​റ്റം പ​റ​യാ​ന്‍ എ​ന്ത് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​ക്കാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​ണ് ഇപി - ജാ​വ്‌​ദേ​ക്ക​ര്‍ കൂ​ടി​ക്കാ​ഴ്ച​യെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.