യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍
Thursday, May 9, 2024 1:47 AM IST
വെ​ള്ള​റ​ട: യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​ര്യ​ങ്കോ​ട് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പൂ​ഴ​നാ​ടാ​ണ് സം​ഭ​വം.

പൂ​ഴ​നാ​ട് സ്വ​ദേ​ശി​യാ​യ ക​ട​യാ​റ​വി​ള വീ​ട്ടി​ല്‍ ഹു​സൈ​നെ​യാ​ണ് ഒ​രു സം​ഘം അ​ക്ര​മി​ക​ള്‍ മ​ര്‍​ദി​ച്ച​ത്. പൂ​ഴ​നാ​ട് കാ​ര്‍​ത്തി​ക ഭ​വ​നി​ല്‍ ന​വീ​ന്‍ (20), കാ​വി കോ​ണം ആ​ഷി​ഫ്മ​ന്‍​സ​ലി​ല്‍ ആ​ഷി​ഫ് (22), ആ​മ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ വി​ഷ്ണു ആ​ര്‍.​എ​സ്.​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം.

രാ​ത്രി ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​നി​ടെപ്ര​തി​ക​ളി​ലൊ​രാ​ള്‍ വ​ഴി​യി​ല്‍​നി​ന്ന് കൈ​കാ​ണി​ച്ചു ബൈ​ക്കി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഹു​സൈ​ന്‍റെ മൊ​ഴി. ഗ്രൗ​ണ്ട് എ​ത്തി​യ​പ്പോ​ള്‍ ബൈ​ക്കി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ ഉ​ട​നെ ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യ​ശേ​ഷം ത​ന്നെ ഗ്രൗ​ണ്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ല​ഞ്ചു​പേ​ര്‍ ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യു​മാ​ണ് പ​രാ​തി.

മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ ഹു​സൈ​നെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ര്‍​ന്നു. ത​ല​യി​ല്‍ പൊ​ട്ട​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.