എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ജ്വല വി​ജ​യ​വു​മാ​യി ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ
Thursday, May 9, 2024 1:47 AM IST
നെ​ടു​മ​ങ്ങാ​ട്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഗ്രാ​മീ​ണ സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച വി​ജ​യം. വെ​ള്ള​നാ​ട് ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ.​വി ആ​ൻ​ഡ് എ​ച്ച്എ​സ്എ​സി​ൽ 80 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി. 428 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 427 പേ​ർ വി​ജ​യി​ച്ചു.

അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 195 പേ​രി​ൽ 193 പേ​ർ വി​ജ​യി​ച്ച​പ്പോ​ൾ 30 പേ​ർ എ​ല്ലാ​വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി. നെ​ടു​മ​ങ്ങാ​ട് ദ​ർ​ശ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ആ​വ​ർ​ത്തി​ച്ചു.120​പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു.

22പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ക​ര​കു​ളം ഗ​വ. വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 62പേ​രി​ൽ 61 പേ​ർ വി​ജ​യി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് ഉ​ണ്ട്.

പൂ​വ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 75പേ​രും വി​ജ​യി​ച്ച​പ്പോ​ൾ 13പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 100ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. 324പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

67പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 99.6ശ​ത​മാ​നം വി​ജ​യം.106 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 105പേ​ർ വി​ജ​യി​ച്ചു. 21കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു.

കു​റ്റി​ച്ച​ൽ ഉ​ത്ത​രം​കോ​ട് ഇ​രു​വേ​ലി ഹൈ​സ്കൂ​ളി​ൽ 52പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 42പേ​ർ വി​ജ​യി​ച്ചു. ഒ​രു കു​ട്ടി​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. ആ​ര്യ​നാ​ട് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 196 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 190 പേ​ർ വി​ജ​യി​ച്ചു. 22കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ 102പേ​ർ പ​രീ​ക്ഷ​യെ​ഴ​ഉ​തി​യ​തി​ൽ 101പേ​ർ വി​ജ​യി​ച്ചു. ഒ​രു കു​ട്ടി​യ്ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ 34പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ എ​ല്ലാ​പേ​രും വി​ജ​യി​ച്ച് 100ശ​ത​മാ​നം വി​ജ​യം നേ​ടി. 13കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു.