നെ​ടു​മ​ങ്ങാ​ട് കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും
Friday, May 10, 2024 6:22 AM IST
നെ​ടു​മ​ങ്ങാ​ട്: ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന എ​ട്ടാ​മ​ത് നെ​ടു​മ​ങ്ങാ​ട് കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. വെ​ള്ളൂ​ർ​ക്കോ​ണം വി​മ​ല ഇം​ഗ്ലീ​ഷ് വി​ദ്യാ​ല​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ​യാ​ണു ക​ണ്‍​വ​ൻ​ഷ​ൻ.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് റ​വ.​ ഡോ. തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വ​ച​ന ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് വ​ച​ന​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി. തു​ട​ർ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ഇ​തി​നു ശേ​ഷം വ​ച​ന ശു​ശ്രൂ​ഷ​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.