ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ് യു​വ​തി​യു​ടെ ത​ല​യ്ക്ക് പ​രി​ക്ക്
Friday, April 19, 2024 1:31 AM IST
പാ​റ​ശാ​ല: ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ അ​ടി​യേ​റ്റ് യു​വ​തി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. പാ​റ​ശാ​ല പു​ത്ത​ന്‍​ക​ട​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​ബീ​റ (27)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ണ്ടാം ഭ​ര്‍​ത്താ​വ് രാ​മ​ന്‍ ക​റി​ച്ച​ട്ടി​കൊ​ണ്ടു ത​ല​ക്ക​ടി​ച്ച​താ​ണെ​ന്ന് ഷ​ബീ​റ പ​റ​ഞ്ഞു.

ത​ല​യ്ക്കു പ​രി​ക്കേ​റ്റു ര​ക്തം വാ​ര്‍​ന്ന നി​ല​യി​ൽ ഷ​ബീ​റ ഓ​ടു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ പാ​റ​ശാ​ല പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തെ ഷ​ബീ​റ​യെ പാ​റ​ശാ​ല ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഷ​ബീ​റ​യ്ക്ക് ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ഇ​വ​രെ ഉ​പേ​ക്ഷി​ച്ചാ​ണ് രാ​മ​നൊ​പ്പം താ​മ​സി​ച്ചു വ​രു​ന്ന​ത്. ഇ​രു​വ​രും നേ​ര​ത്തേ വി​വാ​ഹം ക​ഴി​ഞ്ഞ​വ​രാ​ണ്. ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ ക​ല​ഹം പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ന്ന വാ​ക്കു ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഷ​ബീ​റ രാ​മ​നെ ച​പ്പാ​ത്തി പ​ല​ക​കൊ​ണ്ട​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​മ​ന്‍ ക​റി ച്ച​ട്ടി​കൊ​ണ്ട് തി​രി​ച്ച​ടി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.