സോ​റി​യാ​സി​സ് പ​ക​രി​ല്ല
സോ​റി​യാ​സി​സ് പ​ക​രി​ല്ല
ഇ​പ്പോ​ൾ വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണു സോ​റി​യാ​സി​സ്. മാ​റാ​രോ​ഗ​ത്തി​ന്‍റെ വ​കു​പ്പി​ലാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ഈ ​രോ​ഗ​ത്തെ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം വ​രാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ശ​രീ​രം സ്വ​യം ആ​ക്ര​മി​ക്കു​ന്ന ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ രോ​ഗ​മാ​യി ഇ​തു ക​രു​ത​പ്പെ​ടു​ന്നു.( റു​മാ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ്, ലൂ​പ്പ​സ്, സീ​ലി​യാ​ക് ഡി​സീ​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​ങ്ങ​നെ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.)

ചെ​തു​ന്പ​ലു​ക​ൾ പോ​ലെ

ത​ണു​പ്പു കാ​ലാ​വ​സ്ഥ​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദം കൊ​ണ്ടും രോ​ഗം വ​ർ​ധി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​വ​രി​ൽ ത്വ​ക്കി​ലെ കോ​ശ​ങ്ങ​ൾ ധാ​രാ​ള​മാ​യി പെ​രു​കു​ന്നു.

അ​വ ഒ​ത്തു ചേ​ർ​ന്നു പാ​ളി​ക​ളാ​യി, വെ​ളു​ത്തു വെ​ള്ളി നി​റ​മു​ള്ള ചെ​ത​ന്പ​ലു​ക​ൾ പോ​ലെ ഇ​ള​കി​പ്പോ​കു​ന്ന​താ​ണു ബാ​ഹ്യ ല​ക്ഷ​ണം. ത്വ​ക്കി​ലെ രോ​ഗ​ബാ​ധി​ത ഭാ​ഗ​ത്തി​നു ചു​റ്റും ചു​വ​പ്പു നി​റം കാ​ണാം. ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

ത​ല​യി​ൽ മാ​ത്രം ബാ​ധി​ക്കു​ന്ന​തും...

സോ​റി​യാ​സി​സ് പ​ല​ഭാ​ഗ​ത്തും ബാ​ധി​ക്കാം. പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വ​രാം.
* സോ​റി​യാ​സി​സ് വ​ൾ​ഗാ​രി​സ് എ​ന്ന വ്യാ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​വ,
* കു​ത്തു​ക​ൾ പോ​ലെ​യു​ള്ള​വ. (GUTT ATE PSORIASIS)).

* ശ​രീ​ര​ത്തി​ന്‍റെ മ​ട​ക്കു​ക​ളി​ൽ കാ​ണു​ന്ന ഇ​ൻ​വേ​ഴ്സ് സോ​റി​യാ​സി​സ് (INVERSE PSORIASIS).
* പ​ഴു​പ്പോ​ടു കൂ​ടി​യ പ​സ്റ്റു​ലാ​ർ സോ​റി​യാ​സി​സ്.

ന​ഖ​ത്തി​ലും...

കൂ​ടാ​തെ, ന​ഖ​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന​വ​യും സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന​വ​യും ത​ല​യി​ൽ മാ​ത്രം കാ​ണു​ന്ന​വ​യും കൈ​കാ​ല​ടി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന​വ​യും ഉ​ണ്ട്.


ത്വ​ക്കി​നു​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ, രോ​ഗാ​ണു ബാ​ധ​ക​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ ഫ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ലും ചി​ല അ​ല​ർ​ജി​ക​ൾ കൊ​ണ്ടും രോ​ഗ​മു​ണ്ടാ​കാം, വ​ർ​ധി​ക്കാം.

ലേ​പ​നം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ

ബാ​ഹ്യ​ലേ​പ​ന​ങ്ങ​ൾ ത്വ​ക്കി​ന്‍റെ വ​ര​ൾ​ച്ച കു​റ​യാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും രാ​സ​വ​സ്തു​ക്ക​ൾ അ​ധി​കം അ​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​തെ തേ​ങ്ങ വെ​ന്ത വെ​ളി​ച്ചെ​ണ്ണ പോ​ലെ നി​രു​പ​ദ്ര​വ​ക​ര​മാ​യ ലേ​പ​ന​ങ്ങ​ളാ​ണു ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗ​ത്തി​നു ന​ല്ല​ത്.

ശ്ര​ദ്ധി​ക്കു​ക...

* ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കു​റ​യാ​തെ നോ​ക്കു​ക. സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
* പാ​ലു​ത്പ​ന്ന​ങ്ങ​ളും മാം​സാ​ഹാ​ര​ങ്ങ​ളൂം ചെ​മ്മീ​ൻ പോ​ലു​ള്ള ഷെ​ൽ ഫി​ഷു​ക​ളും അ​സു​ഖ​ങ്ങ​ൾ കൂ​ട്ടാം.

*മ​ദ്യ​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക.
* ന​ന്നാ​യി ഉ​റ​ങ്ങു​ക.

സോ​റി​യാ​സി​സ് ബാ​ധി​ത​ർ​ക്ക് അ​പ​ക​ർ​ഷ ബോ​ധം വേ​ണ്ട. ഇ​തു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രി​ല്ല. എ​ങ്കി​ലും, ഇ​തു രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ ഭീ​ക​ര​മാ​ണ്.

രോ​ഗ​ത്തെ ഭ​യ​ക്കു​ന്തോ​റും വെ​റു​ക്കു​ന്തോ​റും ഇ​തു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ളു​ടെ കു​ഴ​പ്പം കൊ​ണ്ടു വ​ന്ന​ത​ല്ല രോ​ഗം എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ക.


ഡോ. ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആ​റ​ളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected]