ഡോക്‌ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
ഡോക്‌ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഓ​രോ രോ​ഗി​യു​ടേ​യും പ​രി​ശോ​ധ​നാഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ചായി​രി​ക്ക​ണം. പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളെക്കു​റി​ച്ചും ചി​കി​ത്സ​യി​ൽ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളും വ്യ​ക്ത​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കിക്കൊടു​ക്കു​ക​യും വേ​ണം.

ആഹാരക്രമം

രോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​രശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വുമാ​യ ആ​ഹാ​ര​ക്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആരോഗ്യനില ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം.

പഞ്ചസാര ഒഴിവാക്കണം

പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മുള്ള ഉ​പ​യോ​ഗം പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം. വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാനും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീലമാക്കുകയോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്.

ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്. മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അതു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വഭാവവും ന​ല്ല​ത​ല്ല.

ഡോ​ക്ട​ർ പ​റ​യു​ന്ന ക്രമത്തിൽ വ്യാ​യാ​മം ചെ​യ്യ​ണം. ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കു​ന്ന​ത് ഉചിതം. ജോ​ഗിം​ഗ്, നീ​ന്ത​ൽ എ​ന്നി​വ​യും ന​ല്ല വ്യാ​യാ​മ​ങ്ങ​ളാ​ണ്.


വ്യായാമം ചെയ്താൽ

വ്യാ​യാ​മം ചെ​യ്യു​ന്ന​തുവ​ഴി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നു പു​റ​മെ വേ​റെ​യും നേ​ട്ട​ങ്ങ​ളു​ണ്ട്.

ഹൃ​ദ​യ​ത്തി​ന്‍റെ ​പ്ര​വ​ർ​ത്ത​നം ആരോഗ്യ കരമായ നി​ല​യി​ലാ​കും. ര​ക്ത​സ​മ്മ​ർ​ദവും കൊ​ള​സ്ട്രോളിന്‍റെ നി​ല​യും ഉ​യ​രാ​തി​രി​ക്കാനും സ​ഹാ​യി​ക്കും. ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​കും.

രാ​ത്രി​യി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ർ​ക്കും നി​ര​ന്ത​രം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വ്യാ​യാ​മം ചെ​യ്യാ​ൻ പ​ല​പ്പോ​ഴും പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ങ്ങ​നെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മ​ല്ലാ​ത്ത​വ​ർ ക​ഴി​യു​ന്ന​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ആ​ഹാ​രം, വ്യാ​യാ​മം എ​ന്നി​വ​യി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും വേണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393