പേ​​​​രു പ​​​​റ​​​​യാ​​​​തെ ചെ​​​​റി​​​​യ വെ​​​​ടി ഒ​​​​ന്ന്!
Thursday, September 7, 2023 11:58 PM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്

ആ​​​​​​​​​രോ വി​​​​​​​​​ളി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തു കേ​​​​​​​​​ട്ടു​​​​​​​​​കൊ​​​​​​​​​ണ്ടാ​​​​​​​​​ണ് ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ വീ​​​​​​​​​ടി​​​​​​​​​നു പു​​​​​​​​​റ​​​​​​​​​ത്തേ​​​​​​​​​ക്കു ത​​​​​​​​​ല​​​​​​​​​നീ​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​ത്. കൈ​​​​​​​​​യി​​​​​​​​​ല്‍ എ​​​​​​​​​ന്തോ കു​​​​​​​​​റ്റി​​​​​​​​​യും പേ​​​​​​​​​പ്പ​​​​​​​​​റു​​​​​​​​​മൊ​​​​​​​​​ക്കെ​​​​​​​​​യാ​​​​​​​​​യി മൂ​​​​​​​​​ന്നാ​​​​​​​​​ലു പേ​​​​​​​​​ര്‍ വീ​​​​​​​​​ടി​​​​​​​​​നു മു​​​​​​​​​ന്നി​​​​​​​​​ല്‍. രാ​​​​​​​​​വി​​​​​​​​​ലെ​​​​​​​​​ത​​​​​​​​​ന്നെ പി​​​​​​​​​രി​​​​​​​​​ച്ചൊ​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ന്‍ വ​​​​​​​​​ന്നി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണോ? പു​​​​​​​​​റ​​​​​​​​​ത്തേ​​​​​​​​​ക്കി​​​​​​​​​ട്ട ത​​​​​​​​​ല അ​​​​​​​​​തേ​​​​​​​​​പോ​​​​​​​​​ലെ അ​​​​​​​​​ക​​​​​​​​​ത്തേ​​​​​​​​​ക്കു വ​​​​​​​​​ലി​​​​​​​​​ച്ചു ക​​​​​​​​​ത​​​​​​​​​കി​​​​​​​​​നു കു​​​​​​​​​റ്റി​​​​​​​​​യി​​​​​​​​​ട്ടാ​​​​​​​​​ലോ എ​​​​​​​​​ന്ന് ആ​​​​​​​​​ലോ​​​​​​​​​ചി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നി​​​​​​​​​ട​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണ് മു​​​​​​​​​ന്നി​​​​​​​​​ല്‍​ നി​​​​​​​​​ന്ന പ്ര​​​​​​​​മു​​​​​​​​ഖ​​​​​​​​ന്‍റെ ശ​​​​​​​​​ബ്ദം: ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന​​​​​​​​​ല്ലേ, ഞ​​​​​​​​​ങ്ങ​​​​​​​​​ള്‍ ചേ​​​​​​​​​ട്ട​​​​​​​​​നെ അ​​​​​​​​​ന്വേ​​​​​​​​​ഷി​​​​​​​​​ച്ചു​​​​​​​​​ വ​​​​​​​​​ന്ന​​​​​​​​​താ​​​​​​​​​ണ്. ഒ​​​​​​​​​രു അ​​​​​​​​​ത്യാ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ കാ​​​​​​​​​ര്യ​​​​​​​​​മു​​​​​​​​​ണ്ട്.

പ​​​​​​​​​ണ്ടേ ലേ​​​​​​​​ശം കൗ​​​​​​​​​തു​​​​​​​​​കം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ലായ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ല്‍ ഇ​​​​​​​​​ത്ര​​​​​​​​​യും കേ​​​​​​​​​ട്ട​​​​​​​​​തോ​​​​​​​​​ടെ ത​​​​​​​​​ല മാ​​​​​​​​​ത്ര​​​​​​​​​മ​​​​​​​​​ല്ല, ഫു​​​​​​​​​ള്‍ ബോ​​​​​​​​​ഡി​​​​​​​​യു​​​​​​​​മാ​​​​​​​​യി ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ പു​​​​​​​​​റ​​​​​​​​​ത്തേ​​​​​​​​​ക്കു​​​​​​​​​​ വ​​​​​​​​​ന്നു. ആ​​​​​​​​​ളെ ആ​​​​​​​​​ക​​​​​​​​​മാ​​​​​​​​​നം ഒ​​​​​​​​​ന്നു സ്‌​​​​​​​​​കാ​​​​​​​​​നിം​​​​​​​​​ഗ് ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ട് പി​​​​​​​​​ന്നി​​​​​​​​​ല്‍​ നി​​​​​​​​​ന്ന ചെ​​​​​​​​​റു​​​​​​​​​പ്പ​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​ന്‍ മു​​​​​​​​​ന്നി​​​​​​​​​ല്‍​ നി​​​​​​​​​ന്ന പ്ര​​​​​​​​മു​​​​​​​​ഖ​​​​​​​​ന്‍റെ ചെ​​​​​​​​​വി​​​​​​​​​യി​​​​​​​​​ല്‍ ഇ​​​​​​​​​ങ്ങ​​​​​​​​​നെ മ​​​​​​​​ന്ത്രി​​​​​​​​ച്ചു: “കു​​​​​​​​​ഴ​​​​​​​​​പ്പ​​​​​​​​​മി​​​​​​​​​ല്ല, ഒ​​​​​​​​​ന്നു പു​​​​​​​​ട്ടി​​​​​​​​യി​​​​​​​​ട്ടെ​​​​​​​​ടു​​​​​​​​​ത്താ​​​​​​​​​ല്‍ മ​​​​​​​​​തി.”

വ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ര്‍ ത​​​​​​​​​ന്നെ അ​​​​​​​​​ടി​​​​​​​​​മു​​​​​​​​​ടി നോ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​ ക​​​​​​​​​ണ്ട് ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന് ആ​​​​​​​​​കെ ടെ​​​​​​​​​ന്‍​ഷ​​​​​​​​​ൻ. ""എ​​​​​​​​​ന്താ​​​​​​​​​ കാ​​​​​​​​​ര്യം? നി​​​​​​​​​ങ്ങ​​​​​​​​​ള്‍ ആ​​​​​​​​​രാ​​​​​​​​​?''

മ​​​​​​​​​റു​​​​​​​​​പ​​​​​​​​​ടി പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​ത് മു​​​​​​​​​ന്നി​​​​​​​​​ല്‍​ നി​​​​​​​​​ന്ന പ്ര​​​​​​​​​മു​​​​​​​​​ഖ​​​​​​​​ൻ. ""ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ടാ, ഞ​​​​​​​​​ങ്ങ​​​​​​​​​ള്‍ ചേ​​​​​​​​​ട്ട​​​​​​​​​നെ ഒ​​​​​​​​​രു ച​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​നു ക്ഷ​​​​​​​​​ണി​​​​​​​​​ക്കാ​​​​​​​​​ന്‍ വ​​​​​​​​​ന്ന​​​​​​​​​താ. ഈ ​​​​​​​​​ജം​​​​​​​​​ഗ്​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ല്‍ ഞ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഒ​​​​​​​​​രു പു​​​​​​​​​തി​​​​​​​​​യ ഹോ​​​​​​​​​ട്ട​​​​​​​​​ല്‍ തു​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. അ​​​​​​​​​ടു​​​​​​​​​ത്തയാ​​​​​​​​​ഴ്ച​ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം.''

""അ​​​​​​​​​യ്യോ സാ​​​​​​​​​റു​​​​​​​​​മ്മാ​​​​​​​​​രെ, ഞാ​​​​​​​​​ന്‍ അ​​​​​​​​​ങ്ങ​​​​​​​​​നെ വ​​​​​​​​​ലി​​​​​​​​​യ ഹോ​​​​​​​​​ട്ട​​​​​​​​​ലി​​​​​​​​​ലൊ​​​​​​​​​ന്നും ക​​​​​​​​​യ​​​​​​​​​റു​​​​​​​​​ന്ന ശീ​​​​​​​​​ല​​​​​​​​​മു​​​​​​​​​ള്ള ആ​​​​​​​​​ള​​​​​​​​​ല്ല. എ​​​​​​​​​ങ്കി​​​​​​​​​ലും നി​​​​​​​​​ങ്ങ​​​​​​​​​ള്‍ വി​​​​​​​​​ളി​​​​​​​​​ച്ച​​​​​​​​​ത​​​​​​​​​ല്ലേ, വ​​​​​​​​​ന്നേ​​​​​​​​​ക്കാം.''

""ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ വ​​​​​​​​​ന്നാ​​​​​​​​​ല്‍ മാ​​​​​​​​​ത്രം പോ​​​​​​​​​രാ, ഞ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഹോ​​​​​​​​​ട്ട​​​​​​​​​ല്‍ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം ചെ​​​​​​​​​യ്യ​​​​​​​​​ണം. അ​​​​​​​​​തി​​​​​​​​​നു വി​​​​​​​​​ളി​​​​​​​​​ക്കാ​​​​​​​​​നാ​​​​​​​​​ണു വ​​​​​​​​​ന്ന​​​​​​​​​ത്.''

ത​​​​​​​​​ന്നോ​​​​​​​​​ടുത​​​​​​​​​ന്നെ​​​​​​​​​യാ​​​​​​​​​ണോ പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​തെ​​​​​​​​​ന്ന മ​​​​​​​​​ട്ടി​​​​​​​​​ല്‍ ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ ഞെ​​​​​​​​ട്ടി. എ​​​​​​​​​ന്നി​​​​​​​​​ട്ട് വ​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രെ നോ​​​​​​​​ക്കി അ​​​​​​​​ന്തം​​​​​​​​വി​​​​​​​​ട്ടു​​​​​​​​ നി​​​​​​​​ന്നു. പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​തു ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന് അ​​​​​​​​​ത്ര പി​​​​​​​​​ടി​​​​​​​​​കി​​​​​​​​​ട്ടി​​​​​​​​​യി​​​​​​​​​ല്ലെ​​​​​​​​​ന്നു തോ​​​​​​​​​ന്നി​​​​​​​​​യി​​​​​​​​​ട്ടാ​​​​​​​​​വ​​​​​​​​​ണം, പ്ര​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ന്‍ വീ​​​​​​​​​ണ്ടും പ​​​​​​​​​റ​​​​​​​​​ഞ്ഞു: ""ഞ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ പു​​​​​​​​​തി​​​​​​​​​യ ഹോ​​​​​​​​​ട്ട​​​​​​​​​ലി​​​​​​​​​ന്‍റെ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​ക​​​​​​​​​ന്‍ ഭ​​​​​​​​​ര​​​​​​​​​തേ​​​​​​​​​ട്ട​​​​​​​​​നാ​​​​​​​​​ണ്. രാ​​​​​​​​​വി​​​​​​​​​ലെ ഒ​​​​​​​​​രു​​​​​​​​​ങ്ങി​​​​​​​​​ നി​​​​​​​​​ന്നാ​​​​​​​​​ല്‍ മ​​​​​​​​​തി. ഞ​​​​​​​​​ങ്ങ​​​​​​​​​ള്‍ കാ​​​​​​​​​റു​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ന്നു കൊ​​​​​​​​​ണ്ടു​​​​​​​​​പൊ​​​​​​​​​യ്‌​​​​​​​​​ക്കോ​​​​​​​​​ളാം.''

സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ ഹ​​​​​​​​​ണിറോ​​​​​​​​​സു​​​​​​​​​മാ​​​​​​​​​രും പ​​​​​​​​​ണി​​​​​​​​​യി​​​​​​​​ല്ലാ ഹീ​​​​​​​​​റോ​​​​​​​​​മാ​​​​​​​​​രു​​​​​​​​​മൊ​​​​​​​​​ക്കെ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം ചെ​​​​​​​​​യ്യു​​​​​​​​​ന്ന ഹോ​​​​​​​​​ട്ട​​​​​​​​​ലൊ​​​​​​​​ക്കെ താ​​​​​​​​​ന്‍ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം ചെ​​​​​​​​​യ്യ​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നോ?


""സാ​​​​​​​​​റു​​​​​​​​​മ്മാ​​​​​​​​​രെ, രാ​​​​​​​​വി​​​​​​​​ലെ ആ​​​​​​​​​ളെ ക​​​​​​​​​ളി​​​​​​​​​യാ​​​​​​​​​ക്കാ​​​​​​​​​നി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണോ? കൂ​​​​​​​​ലി​​​​​​​​പ്പ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ഞാ​​​​​​​​​ന്‍ നി​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഹോ​​​​​​​​​ട്ട​​​​​​​​​ല്‍ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം ചെ​​​​​​​​​യ്യ​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നൊ​​​​​​​​​ക്കെ പ​​​​​​​​​റ​​​​​​​​​ഞ്ഞാ​​​​​​​​​ല്‍...?''

""എ​​​​​​​​​ല്ലാ​​​​​​​​​വ​​​​​​​​​രും കൂ​​​​​​​​​ലി​​​​​​​​​ക്ക​​​​​​​​​ല്ലേ ചേ​​​​​​​​​ട്ടാ പ​​​​​​​​​ണി​​​​​​​​​യെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. നാ​​​​​​​​​ട്ടി​​​​​​​​​ല്‍ ഏ​​​​​​​​​റ്റ​​​​​​​​​വും ച​​​​​​​​​ര്‍​ച്ച ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന ആ​​​​​​​​​ളെ​​​​​​​​​ക്കൊ​​​​​​​​​ണ്ട് ഹോ​​​​​​​​​ട്ട​​​​​​​​​ല്‍ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​നം ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ഞ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​​​ഗ്ര​​​​​​​​​ഹം. അ​​​​​​​​​ങ്ങ​​​​​​​​​നെ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മ്പോ​​​​​​​​​ഴ​​​​​​​​​ല്ലേ, ഭ​​​​​​​​​ര​​​​​​​​​ത​​​​ൻചേ​​​​​​​​​ട്ട​​​​​​​​​ന്‍ താ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ​​​​​​​​​ത്.''

""ഞാ​​​​​​​​​ന്‍ താ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യെ​​​​​​​​​ന്നോ...?'' ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ വ​​​​​​​​​ണ്ട​​​​​​​​​റ​​​​​​​​​ടി​​​​​​​​​ച്ചു. ""അ​​​​​​​​​പ്പോ​​​​​​​​​ള്‍ നാ​​​​​​​​​ട്ടി​​​​​​​​​ല്‍ ന​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന പു​​​​​​​​​കി​​​​​​​​​ലൊ​​​​​​​​​ന്നും ചേ​​​​​​​​​ട്ട​​​​​​​​​ന്‍ അ​​​​​​​​​റി​​​​​​​​​യു​​​​​​​​​ന്നി​​​​​​​​​ല്ലേ... ഇ​​​​​​​​​ന്ത്യ​​​​​​​​​നൊ​​​​​​​​​ക്കെ പോ​​​​​​​​​യി, ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​നാ​​​​​​​​​ണ് ഇ​​​​​​​​​പ്പോ​​​​​​​​​ള്‍ താ​​​​​​​​​രം. രാ​​​​​​​​​ജ്യ​​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​​രു​​​​​​​​ത​​​​​​​​​ന്നെ ഭാ​​​​​​​​​ര​​​​​​​​​ത് എ​​​​​​​​​ന്നാ​​​​​​​​​കാ​​​​​​​​​ന്‍ പോ​​​​​​​​​കു​​​​​​​​​വ​​​​​​​​​ല്ലേ. ഭാ​​​​​​​​​ര​​​​​​​​​ത​​​​​​​​​വും ഭ​​​​​​​​​ര​​​​​​​​​തും ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​നു​​​​​​​​​മൊ​​​​​​​​​ക്കെ​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​നി താ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ള്‍. അ​​​​​​​​​പ്പോ​​​​​​​​​ള്‍ എ​​​​​​​​​ല്ലാം പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​പോ​​​​​​​​​ലെ.. തി​​​​​​​​​ങ്ക​​​​​​​​​ളാ​​​​​​​​​ഴ്ച ഞ​​​​​​​​​ങ്ങ​​​​​​​​​ള്‍ വ​​​​​​​​​രാം. റെ​​​​​​​​​ഡി​​​​​​​​​യാ​​​​​​​​​യി നി​​​​​​​​​ന്നോ​​​​​​​​​ണം. അ​​​​​​​​​ന്ന് ഇ​​​​​​​​​ടാ​​​​​​​​​നു​​​​​​​​​ള്ള വേ​​​​​​​​​ഷ​​​​​​​​​വും ഞ​​​​​​​​​ങ്ങ​​​​​​​​​ള്‍ കൊ​​​​​​​​​ണ്ടു​​​​​​​​​വ​​​​​​​​​രും.'' ഇ​​​​​​​​​ത്ര​​​​​​​​​യും പ​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​ട്ട് അ​​​​​​​​​വ​​​​​​​​​ര്‍ മ​​​​​​​​​ട​​​​​​​​​ങ്ങി.

ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ട​​​​​​​​​ന്‍ സ്വ​​​​​​​​​പ്‌​​​​​​​​​ന​​​​​​​​​ലോ​​​​​​​​​ക​​​​​​​​​ത്തി​​​​​​​​​ലെ ബാ​​​​​​​​​ല​​​​​​​​​ഭാ​​​​​​​​​സ്‌​​​​​​​​​ക​​​​​​​​​റി​​​​​​​​​നെ​​​​​​​​​പ്പോ​​​​​​​​​ലെ ചു​​​​​​​​​റ്റും നോ​​​​​​​​​ക്കി. ഇ​​​​​​​​​ന്നേ​​​​​​​​​വ​​​​​​​​​രെ സ്വ​​​​​​​​​ന്തം പേ​​​​​​​​​രി​​​​​​​​​നെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ചു പുള്ളിക്കാരന് അ​​​​​​​​​ത്ര വ​​​​​​​​​ലി​​​​​​​​​യ മ​​​​​​​​​തി​​​​​​​​​പ്പ് തോ​​​​​​​​​ന്നി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നി​​​​​​​​​ല്ല. അ​​​​​​​​​റി​​​​​​​​​യാ​​​​​​​​​വു​​​​​​​​​ന്ന പു​​​​തി​​​​യ പി​​​​​​​​​ള്ളേ​​​​​​​​​ര്‍​ക്കൊ​​​​​​​​​ന്നും ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ എ​​​​​​​​​ന്നൊ​​​​​​​​​രു പേ​​​​​​​​​രും കേ​​​​​​​​​ട്ടി​​​​​​​​​ട്ടി​​​​​​​​​ല്ല. ഒ​​​​​​​​​രു പ​​​​​​​​​ഴ​​​​​​​​​ഞ്ച​​​​​​​​​ന്‍ സ്റ്റൈ​​​​​​​​​ല്‍ എ​​​​​​​​​ന്നു ക​​​​​​​​​രു​​​​​​​​​തി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മ്പോ​​​​​​​​​ഴാ​​​​​​​​​ണ് പേ​​​​രി​​​​ന്‍റെ പെ​​​​രു​​​​മ​​​​യി​​​​ൽ ആ​​​​​​​​ളെ​​​​​​​​ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. എ​​​​ത്തും​​​​പി​​​​ടി​​​​യും കി​​​​ട്ടാ​​​​തെ ഭ​​​​ര​​​​ത​​​​ൻചേ​​​​ട്ട​​​​ൻ വീ​​​​​​​​​ട്ടി​​​​​​​​​ലേ​​​​​​​​​ക്കു ക​​​​​​​​​യ​​​​​​​​​റാ​​​​​​​​​നൊ​​​​​​​​​രു​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​പ്പോ​​​​​​​​​ൾ അ​​​​​​​​​ടു​​​​​​​​​ത്ത വ​​​​​​​​​ണ്ടി വീ​​​​​​​​​ടി​​​​​​​​​നു മു​​​​​​​​​റ്റ​​​​​​​​​ത്തേ​​​​​​​​​ക്കു വ​​​​​​​​​ന്നു​​​​ ബ്രേ​​​​ക്കി​​​​ട്ടു. നാ​​​​​​​​​ട്ടി​​​​​​​​​ലെ ദേ​​​​​​​​​ശീ​​​​​​​​​യ പാ​​​​​​​​​ര്‍​ട്ടി​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​ണ്. ""ഭ​​​​​​​​​ര​​​​​​​​​ത​​​​​​​​​ന്‍ചേ​​​​​​​​​ട്ടാ വ​​​​​​​​​ര​​​​​​​​​ണം, ഇ​​​​​​​​​ന്നു വൈ​​​​​​​​​കി​​​​​​​​​ട്ട് ജം​​​​​​​​​ഗ്​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ല്‍ പൊ​​​​​​​​​തു​​​​​​​​​യോ​​​​​​​​​ഗ​​​​​​​​​മു​​​​​​​​​ണ്ട്. ചേ​​​​​​​​​ട്ട​​​​​​​​​നാ​​​​​​​​​ണ് മു​​​​​​​​​ഖ്യാ​​​​​​​​​തി​​​​​​​​​ഥി!''. ഭ​​​​ര​​​​ത​​​​ൻചേ​​​​ട്ട​​​​ൻ, പേ​​​​രു പ​​​​റ​​​​യാ​​​​തെ ചെ​​​​റി​​​​യ വെ​​​​ടി ഒ​​​​ന്ന്, വ​​​​ലി​​​​യ വെ​​​​ടി പി​​​​റ​​​​കെ!

മി​​​​​​​​സ്ഡ് കോ​​​​​​​​ൾ

=​​​​ജി​​​​​​​എ​​​​​​​സ്ടി ഭ​​​​​​​വ​​​​​​​നി​​​​​​​ൽ സ്ഥ​​​​​​ലം​​​​​​മാ​​​​​​റി​​​​​​പ്പോ​​​​​​യ ഇ​​​​​​ട​​​​​​ത് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ന്‍റെ അ​​​​​​ല​​​​​​മാ​​​​​​ര​​​​​​യി​​​​​​ൽ ചെ​​​​​​​ന്പു​​​​​​​ത​​​​​​​കി​​​​​​​ട്, ഏ​​​​​​​ല​​​​​​​സ്, കോ​​​​​​​ഴി​​​​​​​മു​​​​​​​ട്ട...

- വാ​​​​​​​​ർ​​​​​​​​ത്ത

=ഒ​​​​​​രു പ​​​​​​രി​​​​​​പ്പു​​​​​​വ​​​​​​ടകൂ​​​​​​ടി ആ​​​​​​കാ​​​​​​മാ​​​​​​യി​​​​​​രു​ന്നു!