മുഖക്കുരുവിനു മരുന്നു കഴിക്കേണ്ടിവരുമോ?
Friday, February 23, 2018 3:50 PM IST
1. രോ​ഗാ​ണു​ക്ക​ൾ മു​ഖ​ക്കു​രു​വി​ന് എ​ത്ര​മാ​ത്രം കാ​ര​ണ​മാ​വാ​റു​ണ്ട്?
രോ​മ​കൂ​പ​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന ബാ​ക്ടീ​രി​യ​ക​ൾ ലൈ​പേ​സ് എ​ന്ന ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇ​വ സെ​ബ​ത്തി​ലെ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ളെ വി​ഘ​ടി​പ്പി​ക്കു​ന്നു. വി​ഘ​ടി​ച്ചു​ണ്ടാ​കു​ന്ന രാ​സ​പ​ദാ​ർ​ഥം സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലെ കോ​ശ​ങ്ങ​ളു​ടെ ക​ട്ടി വ​ർ​ധി​പ്പി​ക്കു​ന്നു.

2. ചൂ​ടു​കാ​ല​ത്ത് മു​ഖ​ക്കു​രു കൂ​ടു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. എ​ന്താ​ണി​തി​നു കാ​ര​ണം?
സെ​ബം ഒ​ഴു​കു​ന്ന കു​ഴ​ലു​ക​ളി​ലു​ള്ള കോ​ശ​ങ്ങ​ൾ ജ​ലം ആ​ഗി​ര​ണം ചെ​യ്യു​ക​യും വീ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. തന്മൂലം സെ​ബ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു.

3. വി​റ്റാ​മി​ൻ എ ​മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യി​ൽ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ്?
വി​റ്റാ​മി​ൻ എ​യു​മാ​യി ഘ​ട​നാ​പ​ര​മാ​യും ഗു​ണ​പ​ര​മാ​യും സാ​ദൃ​ശ്യ​മു​ള്ള റെ​റ്റി​നോ​യി​ഡു​ക​ളാ​ണു മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ ലേ​പ​ന​ങ്ങ​ളാ​യും ഗു​ളി​ക​ക​ളാ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​വ ബ്ലാ​ക്ക് ഹെ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും ഗ്ര​ന്ഥി​ക​ളെ നീ​ർ​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു.

4. മു​ഖ​ക്കു​രു​വി​ന് ഉ​ള്ളി​ൽ മ​രു​ന്നു ക​ഴി​ക്കേ​ണ്ടി​വ​രു​ന്ന​ത് എ​പ്പോ​ഴാ​ണ്?
നീ​ർ​ക്കെ​ട്ട് മൂ​ലം മു​ഖ​ത്തു പ​ഴു​പ്പു​ണ്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ൾ ഉ​ള്ളി​ൽ ക​ഴി​ക്കേ​ണ്ടി​വ​രും. സാ​ധാ​ര​ണ​ഗ​തി​യി​ൽ 4-6 ആ​ഴ്ച വ​രെ തു​ട​ർ​ച്ച​യാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കേ​ണ്ട​താ​യി വ​രാ​റു​ണ്ട്. മു​ഴ​ക​ളു​ടെ രൂ​പ​ത്തി​ൽ വ​രു​ന്ന മു​ഖ​ക്കു​രുവി​ന് റെ​റ്റി​നോ​യി​ഡു​ക​ൾ ദീ​ർ​ഘ​കാ​ലം ഉ​ള്ളി​ൽ ക​ഴി​ക്കേ​ണ്ട​താ​യും വ​രും.

5. മു​ഖ​ക്കു​രു ഉ​ള്ള​വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു ചി​കി​ത്സാ രീ​തി​യാ​ണ​ല്ലോ കെ​മി​ക്ക​ൽ പീ​ലിം​ഗ്. ഇ​തി​നെ​ക്കു​റി​ച്ചൊ​ന്നു വി​ശ​ദ​മാ​ക്കാ​മോ?

ചി​ല പ്ര​ത്യേ​ക​ത​രം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​യ​ർ​ന്ന വീ​ര്യ​ത്തി​ൽ ഒ​രു ചെ​റി​യ സ​മ​യ​ത്തേ​ക്ക് പു​ര​ട്ടി, ച​ർ​മോ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും പു​തി​യ ച​ർ​മ​കോ​ശ​ങ്ങ​ൾ വ​ള​രാ​ന​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് കെ​മി​ക്ക​ൽ പീ​ലിം​ഗ്. ഗ്ലൈ​ക്കോ​ളി​ക് ആ​സി​ഡ്, ലാ​ക്ട്രി​ക് ആ​സി​ഡ്, സാ​ലി​സി​ലി​ക് ആ​സി​ഡ് തു​ട​ങ്ങി​യ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ഈ ​പ്ര​ക്രി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

6. ഹോ​ർ​മോ​ണ​ൽ തെ​റാ​പ്പി മു​ഖ​ക്കു​രു ചി​കി​ത്സ​യി​ൽ എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ്?
ഈ​സ്ട്രോ​ജ​ൻ, സൈ​പ്രോ​ടി​റോ​ണ്‍ അ​സ​റ്റേ​റ്റ് മു​ത​ലാ​യ ഹോ​ർ​മോ​ണു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

7. ചി​ല മ​രു​ന്നു​ക​ൾ മു​ഖ​ക്കു​രു ഉ​ണ്ടാ​ക്കു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. ഏ​തൊ​ക്കെ​യാ​ണ​വ?
ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, സ്റ്റി​റോ​യി​ഡു​ക​ൾ, ഐ​എ​ൻ​എ​ച്ച്, ലി​തി​യം, ഫെ​നി​റ്റോ​പ്പി​യി​ൻ, ഡൈ​സ​ൾ​ഫി​റാം, ത​യോ​യു​റാ​സി​ൻ മു​ത​ലാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം നി​മി​ത്തം മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​റു​ണ്ട്.

8. മു​ഖ​ക്കു​രു വ​ന്ന​വ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​മാ​ണ​ല്ലോ പാ​ടു​ക​ൾ. പാ​ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ എ​ന്തൊ​ക്കെ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്‍?
പാ​ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ഡെ​ർ​മാ​ബ്രേ​ഷ​ൻ, ലേ​സ​ർ തെ​റാ​പ്പി, കൊ​ളാ​ജ​ൻ ഇ​ൻ​ജ​ക്ഷ​ൻ എ​ന്നീ ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.