ചർമരോഗചികിത്സയ്ക്ക് ഭക്ഷണനിയന്ത്രണം, മരുന്നുകൾ
അ​രി​ന്പാ​റ​യും പാ​ലു​ണ്ണി​യും:
കു​ട്ടി​ക​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണി​ത്. വേ​ദ​ന​യും ചൊ​റി​ച്ചി​ലും ഒ​ക്കെ അ​നു​ഭ​വ​പ്പെ​ടാ​ത്ത​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ​യെ​ടു​ക്കു​ന്ന​ത് കു​റ​വാ​ണ്. ഹോ​മി​യോ മ​രു​ന്നു​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ് ഇത്തരം ​അ​സു​ഖ​ങ്ങ​ൾ​ക്ക്. അതിനാൽ ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണ്.

അ​ല​ർ​ജി:

കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പാ​പ്പു​ല​ർ അ​ർ​ട്ടി​ക്കേ​രി​യ എ​ന്ന അ​ല​ർ​ജി​യാ​ണ്. കൊ​തു​ക്, ഉ​റു​ന്പ്, ചി​ല പ്രാ​ണി​ക​ൾ എ​ന്നി​വ​യോ​ടു​ള്ള അ​ല​ർ​ജി​യാ​ണി​ത്. ഏ​താ​ണ്ട് ര​ണ്ടു​മു​ത​ൽ 10 വ​യ​സു​വ​രെ ഈ ​അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു.

ക​ര​പ്പ​ൻ:

ച​ർ​മ​ത്തി​ൽ ചൊ​റി​ച്ചി​ൽ, മൂ​ക്കൊ​ലി​പ്പ്, തു​മ്മ​ൽ, ആ​സ്ത​മ പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഒ​ക്കെ കാ​ണി​ക്കു​ന്ന ഈ ​അ​സു​ഖം പാ​ര​ന്പ​ര്യ​മാ​യി ഉ​ണ്ടാ​വു​ന്ന​താ​ണ്. ഇ​ത്ത​രം രോ​ഗി​ക​ൾ ബാ​ഹ്യ​മാ​യ ചെ​റി​യ സ്ഥി​തി​വി​ശേ​ഷ​ത്തി​നു​പോ​ലും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ, മു​ഖ​ത്തും ക​ഴു​ത്തി​ലും മ​റ്റ് മ​ട​ക്കു​ക​ളും കൈ ​കാ​ലി​ലും ചെ​റി​യ കു​മി​ള​യാ​യോ ചു​വ​ന്ന ത​ടി​പ്പാ​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​രോ​ഗം ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ക്ര​മേ​ണ എ​ക്സി​മ​യാ​യി മാ​റി നീ​രൊ​ലി​പ്പി​ലും പ​ഴു​പ്പു​മു​ണ്ടാ​ക്കു​ന്നു. കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ട് മാ​സം ക​ഴി​യും​മു​ന്പേ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങാം.

ഇ​ത്ത​രം രോ​ഗ​മു​ള്ള കു​ഞ്ഞു​ങ്ങ​ളും അ​മ്മ​മാ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

1. മു​ട്ട, പ​ശു​വി​ൻ​പാ​ല്, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ
ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ വ​ർ​ജി​ക്കു​ക.
2. അ​സു​ഖം ബാ​ധി​ച്ച ത്വ​ക്ക് വ​ര​ണ്ടു​പോ​വാ​തെ സൂ​ക്ഷി​ക്കു​ക. വെ​ളി​ച്ചെ​ണ്ണ​യോ ക്രീ​മോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
3. സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​യ്ക്കാ​വു​ന്ന​താ​ണ്.
4. നൈ​ലോ​ണ്‍ ​പോ​ളി​സ്റ്റ​ർ വ​സ്ത്ര​ങ്ങ​ൾ
ഉ​പേ​ക്ഷി​ക്കു​ക. കോ​ട്ട​നാ​ണ് ന​ല്ല​ത്.

അ​ർ​ട്ടി​ക്കേ​രി​യ:

തൊ​ലി​പ്പു​റ​ത്തു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ ചൊ​റി​ച്ചി​ലും തി​ണ​ർ​പ്പു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മാ​യു​ക​യും വീ​ണ്ടും വ​രി​ക​യും ചെ​യ്യു​ന്നു. വീ​ര​ബാ​ധ, പെ​ൻ​സി​ലി​ൻ സ​ൾ​ഫാ തു​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ അ​ല​ർ​ജി, ചി​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ൾ, അ​ണു​ബാ​ധ എ​ന്നി​വ​യൊ​ക്കെ കാ​ര​ണ​മാ​വാം. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന ചി​ല ഹോ​മി​യോ മ​രു​ന്നു​ക​ൾ ഇ​വി​ടെ ഫ​ല​പ്ര​ദ​മാ​ണ്.

വ​ര​ണ്ട ച​ർ​മം:

പ​ര​ന്പ​ര്യ​മാ​ണ് പ്ര​ധാ​ന കാ​ര​ണം. കൈ​കാ​ലു​ക​ളി​ൽ സാ​ധാ​ര​ണ​ം. ചി​ല ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഹോ​മി​യോ മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ഫ​ല​പ്ര​ദ​മാ​ണ്.

ഡോ. ​സ​ജി​ൻ എം ​എം​ഡി (ഹോ​മി​യോ​പ്പ​തി)
സ്കി​ൻ & അ​ല​ർ​ജി വി​ഭാ​ഗം, ചെ​യ​ർ​മാ​ൻ & മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ , വി. ​കെ​യ​ർ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​മി​യോ​പ്പ​തി കൈ​ര​ളി റോ​ഡ്, ബാ​ലു​ശേ​രി, കോ​ഴി​ക്കോ​ട്
9048624204