കാ​ൻ​സ​ർ ത​ട​യും, ഹൃ​ദ്രോ​ഗ​ങ്ങ​ൾ ചെ​റു​ക്കും; ന​മ്മു​ടെ വാ​ഴ​ച്ചു​ണ്ട് ഒ​രു സം​ഭ​വ​മാ​ണ്..!
വാ​ഴ​പ്പ​ഴം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ൽ ഏ​റെ ഗു​ണ​ങ്ങ​ളു​ള്ള വാ​ഴ​ച്ചു​ണ്ട് ആ​ഹാ​ര​ത്തി​ലു​ൾ​പ്പെ​ടു​ത്താ​ൻ പ​ല​രും ശ്ര​ദ്ധി​ക്കാ​റി​ല്ല. മ​ല​യാ​ളി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി ക​ള​യു​ന്ന വാ​ഴ​ച്ചു​ണ്ടി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ ഞെ​ട്ടും. പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ വാ​ഴ​ച്ചു​ണ്ട് ശ​രീ​ര​ത്തി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ല്ലാ​മാ​ണെ​ന്ന് നോ​ക്കാം...

1.കാ​ൻ​സ​റും ഹൃ​ദ്രോ​ഗ​ങ്ങ​ളും ചെ​റു​ക്കും

വാ​ഴ​ച്ചു​ണ്ടി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ള​വ​നോ​യി​ഡു​ക​ൾ, ടാ​നി​ൻ​സ്, ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ്സ്, വി​വി​ധ ആ​സി​ഡു​ക​ൾ തു​ട​ങ്ങി​യ​വ കോ​ശ​ങ്ങ​ളു​ടെ നാ​ശം ത​ട​ഞ്ഞ് കാ​ൻ​സ​ർ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ളെ ചെ​റു​ക്കും. കൂ​ടാ​തെ ഹൃ​ദ​യ​ത്തി​ന്‍റെ അ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഇ​വ​യി​ലൂ​ടെ സാ​ധി​ക്കും.

2.അ​ണു​ബാ​ധ ത​ട​യും

’എ​ഥ​നോ​ൾ’ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന വാ​ഴ​ച്ചു​ണ്ട്, ബാ​ക്ടീ​രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​ക്ഷ്മാ​ണു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന രോ​ഗ​ബാ​ധ​ക​ൾ ത​ട​യും. കൂ​ടാ​തെ വാ​ഴ​ച്ചു​ണ്ട് കൂ​ടൂ​ത​ലാ​യി ക​ഴി​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ വേ​ഗ​മു​ണ​ങ്ങു​ക​യും ചെ​യ്യും.

3.ഉ​ദ​ര രോ​ഗ​ങ്ങ​ൾ ത​ട​യും

വാ​ഴ​ച്ചു​ണ്ടി​ൽ നാ​രു​ക​ൾ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ദ​ഹ​ന​പ്ര​ക്രി​യ സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യ​മാ​കു​ന്നു. കൂ​ടാ​തെ വി​ശ​പ്പ് കൂ​ട്ടൂ​ക​യും ചെ​യ്യും. മ​ല​ബ​ന്ധം ഇ​ല്ലാ​താ​ക്കാ​നും വാ​ഴ​ച്ചു​ണ്ട് ഉ​ത്ത​മ​മാ​ണ്.




4.വി​ള​ർ​ച്ച ത​ട​യും

വാ​ഴ​ച്ചു​ണ്ട് കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ വി​ള​ർ​ച്ച പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു.

5. ശ​രീ​ര സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തും

വി​റ്റാ​മി​ൻ എ,​സി,ഇ ​എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ശ​രീ​ര​സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​നും ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും വാ​ഴ​ച്ചു​ണ്ട് അ​ത്യു​ത്ത​മ​മാ​ണ്.

6. ഗ​ർ​ഭാ​ശ​യാ​രോ​ഗ്യം

ഗ​ർ​ഭാ​ശ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​രി​ക്കാ​ൻ വാ​ഴ​ച്ചു​ണ്ടി​ന് ക​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജീ​ര​കം, ഉ​ണ​ക്കി​യ കു​രു​മു​ള​ക് എ​ന്നി​വ​യ്ക്കൊ​പ്പം വാ​ഴ​ച്ചു​ണ്ട് ചേ​ർ​ത്ത് തി​ള​പ്പി​ച്ച ശേ​ഷം കാ​ൽ ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പാ​തി​വേ​വ് ആ​കു​മ്പോ​ൾ എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം. ഇ​ത് ഗ​ർ​ഭാ​ശ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കും.

7.വി​ഷാ​ദ​രോ​ഗം

മ​ഗ്നീ​ഷ്യം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ വി​ഷാ​ദ​രോ​ഗം അ​ക​റ്റി മ​ന​സി​നെ ഉ​ണ​ർ​ത്തു​ന്ന​തി​ന് വാ​ഴ​ച്ചു​ണ്ട് ഉ​ത്ത​മ​മാ​ണ്.

നാ​ര് കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​മി​ത വ​ണ്ണം കു​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വാ​ഴ​ച്ചു​ണ്ട് ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും മ​ല്ലി​യി​ല​യും ചേ​ർ​ത്ത് സൂ​പ്പാ​യും സേ​വി​ക്കാ​വു​ന്ന​താ​ണ്. പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കും വാ​ഴ​ച്ചു​ണ്ട് ധൈ​ര്യ​മാ​യി ക​ഴി​ക്കാം. ഉൗ​ണി​നൊ​പ്പം ക​റി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം..

വെബ് ഡെസ്ക്