അണുബാധ തടയാൻ നാരങ്ങ
നാരങ്ങ... ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കുന്ന നാരങ്ങാവെളളത്തിലെ മുഖ്യഘടകം. അച്ചാറിൻറെ രൂപത്തിൽ ഊൺമേശയിലെ സ്‌ഥിര സാന്നിധ്യം. സലാഡ് തുടങ്ങിയ നിരവധി വിഭവങ്ങളിലും നാരങ്ങാനീര് ചേർക്കാറുണ്ട്. വിവിധഭക്ഷണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന അസിഡിറ്റി ബാലൻസ് ചെയ്യുന്നതിന് നാരങ്ങാനീര് സഹായകം.

നാരങ്ങയിലെ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കരളിനു സംരക്ഷണം നല്കുന്നു. നാരങ്ങയിലെ ചില രാസഘടകങ്ങൾ എൻസൈമുകൾ പുറപ്പെടുവിക്കുന്നതിനെ ഉത്തേജിപ്പിക്കുന്നു. വിഷപദാർഥങ്ങളെ ജലത്തിൽ അലിയുന്ന സ്വഭാവത്തിലുളള വസ്തുക്കളായി മാറ്റുന്നതിനു സഹായിക്കുന്നു. മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമാകുന്നു.

നാരങ്ങയിലെ വിറ്റാമിൻ സി കരളിൻറെ ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങളിൽ സഹായിയായ glutathione ൻറെ നിർമാണത്തിന് അവശ്യഘടകം. നാരങ്ങാനീരിൽ 20ൽപ്പരം ആൻറി കാൻസർ സംയുക്‌തങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്തു നിർത്തുന്നതിനും നാരങ്ങ ഫലപ്രദം. നാരങ്ങാവിഭവങ്ങൾ ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം.


വിറ്റാമിൻ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും നാരങ്ങയിൽ ധാരാളം. നാരങ്ങാവെളളം ആരോഗ്യപാനീയം. നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണന്നു ഗവേഷകർ.

ആമാശയത്തിൻറെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെളളത്തിൽ ചേർത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു ഫലപ്രദം. രക്‌തശുദ്ധീകരണത്തിനു സഹായകം. നാരങ്ങയുടെ ആൻറി സെപ്റ്റിക് ഗുണം ചർമസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക്് പ്രയോജനപ്രദം. ചർമത്തിെൻറ കറുപ്പുനിറവും ചുളിവുകളും മാറാൻ സഹായകം. പല്ലുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരങ്ങയ്ക്ക്് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം.