Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


കേരളം പഠിക്കാത്ത ജലപാഠങ്ങൾ
സമീപകാല ചരിത്രത്തിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് കേരളം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു പിന്നാലെ തുലാവർഷവും ചതിച്ചതോടെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്‌ഥാ പ്രതിസന്ധിയിലാണ് സംസ്‌ഥാനം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ 34 ശതമാനത്തോളം കുറവുണ്ടായപ്പോൾ തുലാവർഷം പല ജില്ലകളെയും തിരിഞ്ഞു നോക്കിയതേയില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് കേരളത്തിൽ ലഭിക്കേണ്ടിരുന്നത് ശരാശരി 2309 മില്ലിലിറ്റർ മഴയായിരുന്നു. എന്നാൽ ലഭിച്ചതാകട്ടെ 1352 മില്ലിലിറ്റർ മഴയും. തുലാവർഷ മഴയിൽ മിക്ക പ്രദേശങ്ങളിലും 60 ശതമാനത്തിലേറെയാണ് കുറവ്. പടിഞ്ഞാറോട്ട് ഒഴുകുന്ന 41 ഉം തെക്കോട്ട് ഒഴുകുന്ന ഭവാനിയും പാമ്പാറും കാവേരിയും ഉൾപ്പെടെ 44 നദികളും വർഷം മുഴുവൻ സമൃദ്ധമായ മഴയും ചേർന്ന് കേരളത്തെ ജലസമൃദ്ധമാക്കിയിരുന്ന നല്ലകാലം വിസ്മൃതിയിലാവുകയാണ്. വേനൽ കടുക്കുന്നതിനു മുമ്പുതന്നെ ജലസംഭരണികളും കിണറുകളുമെല്ലാം വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. ജലസമൃദ്ധമായ സംസ്‌ഥാനമെന്ന അഹങ്കാരത്താൽ വർഷങ്ങളായി ജലസംരക്ഷണത്തിൽ കാണിച്ച തികഞ്ഞ അലംഭാവത്തിന്റെ തിരിച്ചടികൂടിയാണ് ഇന്ന് കേരളം നേരിടുന്ന ജലപ്രതിസന്ധി.

തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ കുറവുണ്ടായാലും മറ്റ് മഴ കൂടുതലായി ലഭിക്കുന്നതിനാൽ ആകെ മഴയിൽ വലിയ കുറവു സംഭവിക്കാറില്ല എന്ന പതിവ് ഈ വർഷം തെറ്റി. കാലാവസ്‌ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ ഇതിലും വലിയ വ്യതിയാനങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഉഷ്ണമേഖല പസഫിക് സമുദ്രം ചൂടുപിടിച്ചുണ്ടാകുന്ന എൽ നിനോ പ്രതിഭാസത്തിന്റെ ചെറിയ സാന്നിധ്യം പോലും ഇന്ത്യൻ മൺസൂണിനെ തളർത്തുന്നു. കാലാവസ്‌ഥാവ്യതിയാനം രൂക്ഷമാകുന്ന ഭാവികാലത്ത് മൺസൂൺ കൂടുതൽ അസ്‌ഥിരപ്പെടുമെന്നാണ് ഒരു വിഭാഗം കാലാവസ്‌ഥാ ശാസ്ത്രജ്‌ഞന്മാരുടെ അഭിപ്രായം. തെക്കുപടിഞ്ഞാറൻ കാലവർഷവും തുലാവർഷവും പ്രവചനാതീതവും അസ്ഥിരവുമായി മാറുന്നത് കേരളത്തിലെ കൃഷിയെയും സുഖകരമായ ജീവിതത്തെയും തകിടം മറിക്കും.

തെക്കുപടിഞ്ഞാറൻ കാലവർഷവും വടക്കു–കിഴക്കൻ കാലവർഷവും കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ ലക്ഷണങ്ങൾ ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ കണ്ടു തുടങ്ങിയിരുന്നു. മഴ വൈകുന്നതും ഇല്ലാതാകുന്നതും മഴയുടെ അളവിലും വിന്യാസത്തിലുമെല്ലാം മാറ്റങ്ങളുണ്ടാകുന്നതുമെല്ലാം ഈ പ്രതിഭാസത്തിന്റെ ലക്ഷണങ്ങളാണ്. വരണ്ട മേഖലയിലുള്ള പ്രദേശങ്ങളിൽ പേമാരിയും വെള്ളപ്പൊക്കവുമെല്ലാം ഉണ്ടാകുന്നതും സ്‌ഥിരമായി മഴകിട്ടിക്കൊണ്ടിരുന്ന പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിൽ അമരുന്നതുമെല്ലാം മൺസൂൺ അസ്‌ഥിരപ്പെടുന്നതിന്റെ പ്രതിഫലനങ്ങളാണ്. ദീർഘകാലാടിസ്‌ഥാനത്തിൽ കാലാവസ്‌ഥാവ്യവസ്‌ഥകളുടെ തകർച്ചയും മഴയുടെ അളവിലും വ്യത്യാസത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും കേരളത്തിലെ കൃഷി യെ ദോഷകരമായി ബാധിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ മഴയുടെ അളവിൽ ക്രമാനുഗതമായ കുറവുണ്ടാകുന്നതായി കാലാവസ്‌ഥാ ശാസ്ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ വ്യതിയാനം പശ്ചിമഘട്ടങ്ങളിലെ തനതു കാലാവസ്‌ഥയിൽ വളരുന്ന മിക്ക തോട്ടവിളകളുടെയും കൃഷി ഏറെക്കുറെ അസാധ്യമാക്കിത്തീർക്കും. കാലവർഷം വൈകുന്നതും കൃത്യസമയങ്ങളിലും ഇടവേളകളിലും മഴലഭിക്കാത്തതും കൃഷിയുടെ താളം തെറ്റിക്കും. സമയത്തിനു വിത്തിറക്കാനാകാതെ വന്നാൽ തന്നെ ലക്ഷക്കണക്കിനു ഹെക്ടർ തരിശിടേണ്ടിവരും. കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃ ഷി മേഖലകളായ കുട്ടനാട്ടിലും പാലക്കാട്ടും കോൾ നിലങ്ങളിലും നെൽകൃഷി സുഗമമായി നടത്താനാവാത്ത സ്‌ഥിതിയുണ്ടാകും.
പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാൽ കേരളത്തിൽ പതിക്കുന്ന മഴവെള്ളം 48 മണിക്കൂറിനുള്ളിൽ തന്നെ ഒഴുകി കടലിലെത്തും. മഴവെള്ളം കൃഷിയിടത്തിൽ തന്നെ പിടിച്ചുനിറുത്തുന്നതിനെക്കുറിച്ച് ഓരോവർഷവും തെക്കു പടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനുമുമ്പ് പ്രഖ്യാപനങ്ങളുണ്ടാകുമെങ്കിലും ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാകാറില്ല.

സംസ്‌ഥാനത്ത് മണ്ണിൽ പെയ് തിറങ്ങുന്ന മഴയുടെ 70 ശതമാനവും പ്രയോജനരഹിതമായി ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുകയാണ്. വടക്കൻ ജില്ലകളിൽ 80 ശതമാനം മഴവെള്ളവും ഉപരിതല നീരൊഴുക്കായി കടലിലേക്കു പോകുന്നു. കേരളത്തിൽ നാലോ അഞ്ചോ ജില്ലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വരൾച്ചാ പ്രതിഭാസം എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടും മഴവെള്ളം ഇങ്ങനെ പാഴാക്കി കളയേണ്ടതല്ല എന്ന ബോധ്യം ഇതുവരെയും നമുക്കുണ്ടായിട്ടില്ല. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള പുരപ്പുറത്ത് മൂന്നു ലക്ഷം ലിറ്റർ മഴവെള്ളം ഒരു വർഷം വീഴുന്നുവെന്നാണ് കണക്ക്. തമിഴ്നാട് പോലെ ജലക്ഷാമം രൂക്ഷമായ ഒരു സംസ്‌ഥാനം മേൽക്കൂര മഴവെള്ള സംഭരണത്തിലൂടെ ഒരു തുള്ളിപോലും പാഴാക്കാതെ സംഭരിക്കുന്നു. പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായസ്‌ഥാപനങ്ങൾ തുടങ്ങി ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലെല്ലാം മേൽക്കൂര മഴസംഭരണ സംവിധാനമേർപ്പെടുത്തണമെന്ന് കേന്ദ്ര ഗവൺമെന്റ് 2009 ൽ നിർദ്ദേശിച്ചിരുന്നു. പ്രധാനപ്പെട്ട സംസ്‌ഥാന പാതകളിലും ദേശീയ പാതകളിലുമെല്ലാം മഴവെള്ള സംഭരണത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ പ്രധാന പാതകളോടു ചേർന്ന് കോൺക്രീറ്റ് കനാലുകളുണ്ടാക്കി മഴവെള്ളം ഒഴുക്കി കളയുകയാണ് ദേശീയപാത അഥോറിറ്റി.
സംസ്‌ഥാനത്ത് ഉപരിജലസ്രോതസുകൾ മാത്രമല്ല ഭൂഗർഭജലസ്രോതസുകളും കടുത്ത സമ്മർദ്ദത്തിലാണ്. രാജ്യത്തു പൊതുവേ ഭൂഗർഭജലത്തിന്റെ ലഭ്യത അടുത്തകാലത്ത് 15 ശതമാനം കണ്ട് കുറഞ്ഞു. ദേശീയ ആളോഹരി ഭൂഗർഭജലലഭ്യത 2001 ൽ 1816 ക്യൂബിക് മീറ്ററായിരുന്നത് 2011 ൽ 1544 ക്യുബിക് മീറ്ററായി കുറഞ്ഞു. ഭൂഗർഭജലം വീണ്ടും നിറയ്ക്കുന്നത് പ്രധാനമായും മഴവെള്ളം മണ്ണിലൂടെ ആഴ്ന്നിറങ്ങിയാണ്. മഴക്കുറവ് നേരിടുന്നതോടെ ഭൂഗർഭജലം വീണ്ടും നിറയുന്നതിന്റെ നിരക്കു കുറയുന്നു. നിറയുന്നതിലും കൂടിയ നിരക്കിൽ ചൂഷണം ചെയ്യപ്പെടുകയും അമിത ഉപയോഗത്താൽ ശോഷിക്കുകയും ചെയ്യുന്നു. പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിൽ ഭീകരമാണ് ഭൂഗർഭജലശോഷണം.

കുളങ്ങൾ, തോടുകൾ തുടങ്ങിയ ഉപരിജലസ്രോതസുകളെക്കുറിച്ച് കേന്ദ്ര ജലവിഭവവകുപ്പിന് വ്യക്‌തമായ സ്‌ഥിതിവിവരക്കണക്കുകൾ ഇല്ലെന്ന് കഴിഞ്ഞ മാസം പാർലമെന്റിനു സമർപ്പിച്ച ഒരു റിപ്പോർട്ടിൽ കേന്ദ്ര ജലവിഭവ വകുപ്പിന്റെ പാർലമെന്ററിസ്റ്റാൻ ഡിംഗ് കമ്മിറ്റി പറയുന്നു. എത്ര യും പെട്ടെന്ന് രാജ്യത്തെ പ്രധാന ശുദ്ധജലസ്രോതസുകളെക്കുറിച്ച് സെൻസസ് നടത്തണമെന്ന് ക മ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജലസ്രോതസുകളിൽ നിന്നും വർഷാ വർഷം ചെളികോരി മാറ്റുന്നതിനോ കളകൾ നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കുന്നതിനോ വ്യക്‌തമായ കർമപരിപാടികളില്ല. ഉപരിജലസ്രോതസുകളുടെയും തണ്ണീർത്തടങ്ങളുടെയും അനധികൃത കൈയേറ്റം തടയുന്നതിനും നടപടി വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കുളങ്ങളും തോടുകളും നികത്തുന്ന പ്രവണതയും അവിരാമം തുടരുന്നു. ഭൂഗർഭജലസ്രോതസുകളുടെ ജലനിരപ്പ് അപകടകരമായി താഴുന്നതോടൊപ്പം അമിതമായി മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. വ്യാവസായിക മാലിന്യങ്ങൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും അവശിഷ്ടങ്ങൾ, ഖരമാലിന്യങ്ങൾ എന്നിവയെല്ലാം അപകടകരമായ അളവിൽ കൂടുന്നു. ഭൂഗർഭജലത്തിൽ അപകടകരമായ അളവിൽ ആർസനിക് കൂടുന്നതിന് അമിതമായ രാസവള പ്രയോഗവും ഒരു കാരണമാണ്. കേരളത്തിൽ തീരപ്രദേശങ്ങളിൽ മാത്രമല്ല ദൂരെ പ്രദേശങ്ങളിലുള്ള കുഴൽക്കി ണറുകളിൽ പോലും ഉപ്പിന്റെ അംശം ഏറിവരുന്നു. ചില കിണറുകളിലെങ്കിലും ഇരുമ്പ്, ഫ്ളൂറൈഡ്, ഖനലോഹങ്ങൾ എന്നിവയുടെ അളവ് അമിതമായി കൂടുന്നതിനാൽ വെള്ളം ഉപയോഗശൂന്യമായിത്തീരുന്നു. അമിതമായ മണലെടുപ്പും മഴക്കുറവും കാരണം തീരൊഴുക്കിലുണ്ടായ കുറവു കാരണം പെരിയാറിൽ ഉപ്പുവെള്ളം കയറി പമ്പിംഗ് നിർത്തിവയ്ക്കേണ്ടിവന്നത് അടുത്തകാലത്താണ്. സസ്യജലസാന്ദ്രതയിലും ജൈവവൈവിധ്യത്തിലുമുണ്ടായ വിനാശവും വനനശീകരണവും മണ്ണ്–ജലസംരക്ണ പദ്ധതികളുടെ അപര്യാപ്തതയുമെല്ലാം കേരളത്തിലെ ജല പ്രതിസന്ധിക്ക് കാരണങ്ങളാണ്. മലിനീകരണവും അമിതമായ ചൂഷണവും ചേർന്ന് ഭൂഗർഭജലത്തെ ഉപയോഗശൂന്യമാക്കുന്നു.


ഭൂഗർഭ ജലപോഷണത്തിൽ വർഷങ്ങളായി തുടരുന്ന കുറവു കാരണം കേരളത്തിൽ പലയിടത്തും രൂക്ഷമായ കുടിവെള്ള ക്ഷാമവുമുണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനും വേണ്ടിയുള്ള മത്സരത്തിനിടയിൽ വെള്ളം കൂടുതലായി ഗാർഹിക ആവശ്യങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കപ്പെടേണ്ടി വരുന്നത് കൃഷി യെ ദോഷകരമായി ബാധിക്കും. തുറസായ സ്‌ഥലങ്ങളിൽ കൃത്രിമ കുളങ്ങൾ നിർമിച്ച് ജലം സംഭരിക്കുന്നതിൽ ഗുജറാത്തും രാജസ്‌ഥാനുമെല്ലാം വലിയ മുന്നേറ്റം നടത്തിയപ്പോൾ കേരളത്തിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടാനായിട്ടില്ല. പരിമിതമായി പെയ്യുന്ന മഴയെപ്പോലും കൃത്യമായി സംഭരിച്ച് മണ്ണിലിറക്കുയാണ് ജലപ്രതിസന്ധിക്കുള്ള പ്രധാനപരിഹാരം. മഴക്കുഴികൾ ഭൂഗർഭ ജലസംരക്ഷണത്തിന് സഹായിക്കുന്ന പ്രധാനമാർഗമാണെങ്കിലും മുമ്പുണ്ടായിരുന്ന ആവേശം ഈ പദ്ധതി നടപ്പാക്കുന്നതിന് ഇപ്പോഴില്ല. മഴക്കുറവും കാലാവസ്‌ഥാ വ്യതിയാനവും കാരണം നദീതടങ്ങളിൽ നിന്നും കൂടുതൽ ജലം ഗാർഹിക ആവശ്യങ്ങൾക്കും ജലസേചനത്തിനും കൊടുക്കുന്നത് അസാധ്യമായിരിക്കുകയാണ്. കൃഷിയിടങ്ങളിലും വീടുകളിലും സ്‌ഥാപനങ്ങളിലുമെല്ലാം പരമാവധി ജലം മഴക്കാലത്തുതന്നെ സംഭരിച്ചു വയ്ക്കാനുള്ള പദ്ധതികൾ ജനപങ്കാളിത്തത്തോടെനടപ്പാക്കണം. പെരുകുന്ന മാലിന്യം ജലസ്രോതസുകളെ മലിനപ്പെടുത്തി. ജലസ്രോതസുകൾ സംരക്ഷിക്കുന്നതോടൊപ്പം അവയെ മാനില്യമുക്‌തമാക്കി ശുദ്ധീകരിക്കാനും നടപടികൾവേണം.
ഓരോ തുള്ളി വെള്ളത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ വിവിധതലങ്ങളിലുള്ള ജലസേചന പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് കേന്ദ്രഗവൺമെന്റ് പ്രധാനമന്ത്രി കൃഷിസീഞ്ചായി യോജന എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ കൃഷിയിടത്തിലും വെള്ളമെത്തിക്കുകയും ഓരോ തുള്ളി വെള്ളത്തിൽ നിന്നും പരമാവധി വിളവുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2015–16 മുതൽ മൂന്നു വർഷത്തേക്ക് നടപ്പാക്കാനുള്ള ജൽക്രാ ന്തി അഭിയാൻ എന്ന പദ്ധതിയും കേന്ദ്രഗവൺമെന്റ് തയാറാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും അമിതമായ ജലചൂഷണമുള്ള ബ്ലോക്കുകളിൽ നിന്നും രണ്ടു ഗ്രാമങ്ങളെ വീതം ദത്തെടുത്ത് മാതൃകാജലഗ്രാമങ്ങളായി വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമാണ്. ദേശീയ ജലമിഷൻ നടപ്പാക്കുന്നതും പ്രധാനമന്ത്രി കൃഷിസീഞ്ചായി യോജനയുടെ ഭാഗമാണ്. സംസ്‌ഥാനങ്ങൾക്കുള്ളിലും സംസ്‌ഥാനങ്ങൾ തമ്മിലും സു സ്‌ഥിരമായ ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കുകയാണ് ദേശീ യ ജലമിഷന്റെ ലക്ഷ്യം.

കേരളത്തിലെ വെള്ളവും ശുചിത്വവും കൃഷിയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന സർക്കാർ ഡിസംബർ എട്ടിന് ആരംഭിച്ച ഹരിത കേരള മിഷനും ഏറെ പ്രതീക്ഷ നൽകുന്നു. ജലസ്രോതസുകളുടെ സംരക്ഷണം. ജലത്തിന്റെ ദുരുപയോഗം തടയൽ, മഴവെള്ള സംഭരണം പോലുള്ള ജലസംഭരണ മാർഗങ്ങളുടെ വ്യാപനം എന്നിവയെല്ലാം ഹരിതകേരള മിഷന്റെ പ്രധാന പ്രവർത്തനങ്ങളാണ്. മിഷന്റെ ആദ്യഘട്ടത്തിൽ കുളങ്ങൾ, തോടുകൾ, നീരുറവകൾ എന്നിവ വീണ്ടെടുക്കാനുള്ള പദ്ധതികളുണ്ടാകും. മഴവെള്ള സംഭരണം, മഴക്കുഴികളുടെ നിർമാണം, കിണറുകളുടെ റീചാർജിംഗ് എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകും. കൃഷിയുടെ 50 ശതമാനമെങ്കിലും ജൈവകൃഷിയാക്കാനുള്ള മിഷന്റെ ലക്ഷ്യം മണ്ണിന്റെ ജല ആഗീരണശേഷി കൂട്ടി മഴവെള്ളത്തെ കൂടുതലായി മണ്ണിലേക്ക് താഴ്ത്തിയിറക്കാൻ സഹായിക്കും. 2030 ആകുന്നതോടെ ഇപ്പോഴുള്ളതിന്റെ 64 ശതമാനം അധികം ജലം കേരളത്തിന് വേണ്ടിവരുമെന്നത് കണക്കിലെടുത്താണ് ഹരിതകേരളം മിഷന്റെ പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. പരിസ്‌ഥിതി സാക്ഷരതയിൽ ഏറെ മുമ്പിലാണെങ്കിലും ജലസംരക്ഷണത്തിൽ കേരളം ഏറെ പിന്നിലാണ്. ലാഘവബുദ്ധിയോടെയുള്ള പതിവ് സമീപനങ്ങൾകൊണ്ട് കേരളം നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാനാവില്ല. ജലസംരക്ഷണത്തോടൊപ്പം കൃഷിയെ മാറുന്ന കാലാവസ്‌ഥയുമായി പൊരുത്തപ്പെടുത്തുന്നതിനും ശ്രമങ്ങൾ വേണം.

മഴതന്നെ ആശ്രയം

കേരളത്തിൽ ശുദ്ധജലത്തിന്റെ പ്രധാനസ്രോതസു തന്നെ മഴവെള്ളമാണ്. സംസ്‌ഥാനത്തെ മഴയുടെ ഏകദേശം 68 ശതമാനത്തോളം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ നിന്നാണ്. വാർഷിക മഴയുടെ 16 ശതമാനത്തോളം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു–കിഴക്കൻ കാലവർഷത്തിൽ നിന്നു ലഭിക്കുന്നു. 14 ശതമാനത്തോളം മഴ തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനു മുമ്പുള്ള വേനൽമഴയിൽ നിന്നുമാണ്. ശരാശരി 286 സെന്റി മീറ്ററോളമാണ് കേരളത്തിൽ ഒരു വർഷം ആകെ ലഭിക്കുന്ന മഴ.

വരൾച്ച മനുഷ്യനിർമിത ദുരന്തം

കാലാവസ്‌ഥാ വ്യതിയാനത്തോടൊപ്പം കൃഷിയെയും പരിസ്‌ഥിതിയെയും മറന്നുകൊണ്ടു നടത്തിയ വികസന പ്രവർത്തനങ്ങളുടെ കൂടി ദുരിതഫലമാണ് കേരളം ഇന്നനുഭവിക്കുന്ന കടുത്ത വരൾച്ച. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ നെൽവയലുകൾ വ്യാപകമായി നികത്തിയത് കേരളം നേരിടുന്ന ജലപ്രതിസന്ധിയും വരൾച്ചയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. വൻതോതിലുള്ള കുന്ന് ഇടിക്കലും മണ്ണ്–മണൽ ഖനനവും ജൈവവൈവിധ്യം പിഴുതെറിയുന്ന കരിങ്കൽ ക്വാറികളും വയൽ നികത്തലുകളുമെല്ലാം കേരളത്തിലെ നിത്യകാഴ്ചകളാണ്. 1975–76 ൽ കേരളത്തിൽ 8.76 ലക്ഷം ഹെക്ടർ സ്‌ഥലത്ത് നെൽകൃഷിയുണ്ടായിരുന്നു. 1980 കളുടെ ആരംഭത്തോടെ കേരളത്തിൽ നെൽകൃഷി സ്‌ഥലത്തിന്റെ വിസ്തൃതിയും നെല്ല് ഉത്പാദനവും കുത്തനെ ഇടിയാൻ തുടങ്ങി. 2014–15 ൽ ഇത് 1.98 ലക്ഷം ഹെക്ടർസ്‌ഥലത്തേക്ക് ചുരുങ്ങി. അനിയന്ത്രിതമായ വയൽ നികത്തൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും ജലസുരക്ഷയിലും ഒരു പോലെ ആഘാതമേൽപ്പിച്ചു. മൂന്നു പൂവും കൃഷി ചെയ്യുന്ന ഒരു ഹെക്ടർ നെൽവയലിൽ ഒരു വർഷം രണ്ടു കോടിലിറ്റർ വെള്ളം താഴുമെന്നാണ് കണക്ക്. ഇത് വലിയൊരളവിൽ ആഴത്തിലേക്ക് ഊർന്നിറങ്ങി ഭൂഗർഭജലത്തെ പരിപോഷിപ്പിക്കുന്നു. സംസ്‌ഥാനത്ത് ജലലഭ്യത ഉറപ്പുവരുത്താൻ ചുരുങ്ങിയത് അഞ്ചു ലക്ഷം ഹെക്ടർ സ്‌ഥലത്തെങ്കിലും നെൽകൃഷിക്കു വേണം. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും മഴവെള്ളം ഒഴുകി സമുദ്രത്തിൽ എത്തുന്നതിന്റെ വേഗം കൂട്ടിയിട്ടുണ്ട്.

മാസ്റ്റർപ്ലാൻ പെരുവഴിയിൽ

ഭൂഗർഭ ജലസ്രോതസുകളുടെ പുനരുജ്‌ജീവനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കാൻ കേന്ദ്ര ഭൂഗർഭജലബോർഡ് സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള പ്രമുഖ സംസ്‌ഥാനങ്ങളൊന്നും തന്നെ മാസ്റ്റർപ്ലാൻ തയാറാക്കി നടപ്പാക്കാൻ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഭൂഗർഭ ജലസ്രോതസുകൾ കൃത്രിമമാർഗങ്ങളിലൂടെ പുനരുജ്‌ജീവിപ്പിക്കുന്നതിന് മിക്ക സംസ്‌ഥാനങ്ങൾക്കും പദ്ധതികളില്ലെന്നു മാത്രമല്ല ഭൂഗർഭജലസ്രോതസുകളുടെ അവസ്‌ഥയെക്കുറിച്ച് വ്യക്‌തമായ വിവരം പോലും അവരുടെ കൈവശമില്ല. രാജ്യത്തെ ഭൂഗർഭജലസ്രോതസുകളുടെ 89 ശതമാനവും ജലസേചനത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. കേന്ദ്ര ഭൂഗർഭ ജലബോർഡ് നടത്തിയ പഠനത്തിൽ 2006 നും 2016 നും ഇടയിൽ പഠനവിധേയമാക്കിയ കുഴൽക്കിണറുകളിൽ 66 ശതമാനത്തിലും ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഈ കാലയളവിൽ പഠനവിധേയമാക്കിയ 1240 കുഴൽക്കിണറുകളിൽ 63 ശതമാനത്തിലും ഭൂഗർഭ ജലനിരപ്പ് 10 വർഷം കൊണ്ട് കുറഞ്ഞതായി കണ്ടെത്തി.

ഇന്ത്യ ഇരട്ടി വെള്ളം ഉപയോഗിക്കുന്നു

ചൈനയും അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ യൂണിറ്റ് ഭക്ഷ്യഉത്പാദനത്തിനും ഇന്ത്യ ഇരട്ടി വെള്ളം ഉപയോഗിക്കുന്നു. ഡ്രിപ്, സ്പ്രിംഗ്ളർ, മൈക്രോസ്പ്രിംഗ്ളർ തുടങ്ങിയ സൂക്ഷ്മജലസേചന രീതികൾ വ്യാപകമായി പ്രചരിപ്പിച്ച് ജലനഷ്ടം പരമാവധികുറയ്ക്കാനും കൂടുൽ വിളവ് ഉറപ്പാക്കാനുമുള്ള പദ്ധതികളും പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയുടെ കീഴിൽ നടപ്പാക്കുന്നുണ്ട്.

ഡോ. ജോസ് ജോസഫ്
പ്രഫസർ ആൻഡ് ഹെഡ് വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ

മുയലിന്‍റെ സാധ്യതകളറിഞ്ഞ വനിതാ സംരംഭം
മുയൽവളർത്തൽ ഏറെ പ്രതിസന്ധികളെ നേരിട്ട സമയത്ത് മുയൽ വളർത്തലാരംഭിച്ച് വിജയത്തിലെത്തിച്ച വനിതാ സംരംഭകയാണ് വരാപ്പുഴ ചമ്മക്കുളത്തു വീട്ടിൽ നാൽപ്പത്തിമൂന്നുകാരിയായ റീന ഫ്രാൻസിസ്. പത്തു വർഷം മുന്പ് ഇവർ വാങ്ങിയ, ഇടുക്കി പ്രകാശിലെ വലി...
എയ്റോപോണിക്സിൽ നൂറുമേനി
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർ ഡൻസിലെ യുവ ഐടി എൻജിനിയറാ യ അർജുൻ സുരേഷിന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ എയ്റോപോണിക്സ് കൃഷി യുടെ അദ്ഭുതമുണ്ട്. അർജുൻ സുരേ ഷും യുവ എൻജിനിയർമാരായ അശ്വിൻ വിനുവും എസ്.ജെ. അഭിജിത്തും ...
ഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവി...
അഗ്രമെരിസ്റ്റത്തിൽ നിന്ന് ടിഷ്യൂ തൈകൾ
ടിഷ്യൂകൾച്ചർ യൂണിറ്റുകൾ കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ ടിഷ്യുകൾച്ചർ യൂണിറ്റിൽ ഭൗമസൂചിക ലഭിച്ചിട്ടുള്ള ഏക നേന്ത്രൻ ഇനമായ ചെങ്ങാലിക്കോടൻ എന്ന നേന്ത്രരാജാവിന്‍റെ തൈകളുടെ ഉത്പാദനം സാധ്യമാക്കുകയാണ് ബിന്ധ്യ ബാലകൃഷ്ണൻ. സാധാരണ ടിഷ്യു...
കാർഷിക ഗ്രാമത്തിനു വനിതകളുടെ സമ്മാനം
വാഴകളുടെ നാട്ടിലെ വനിതാ സ്റ്റാർട്ടപ്പിൽ നാടൻ ടിഷ്യൂകൾച്ചർ വാഴകൾ. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്തുവീട്ടിലെ സ്വന്തം വീട്ടുമുറ്റത്ത് എംടെക് ബയോടെക്നോളജി ബിരുദധാരിയായ ബിന്ധ്യാ ബാലകൃഷ്ണനും നാലു വനിതകളും ചേർന്നാണ...
മത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർ...
വർഷം മുഴുവൻ പച്ചക്കറിയുമായി വട്ടവട
ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്‍റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്ത...
വായുവിനും ജലത്തിനും ജലചംക്രമണം
അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്.
...
റബറിന് ശിഖരങ്ങളുണ്ടാക്കാൻ ഹമീദിന്‍റെ ടെക്നിക്
റബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8-10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതി രുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയതൈ കളിൽ ഈ ഉയരമെത്തുന്ന തുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു. രണ്ടര - മൂന്ന് ...
കൂണ്‍: രോഗങ്ങളും പരിഹാരവും
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നി...
ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങള...
അയലത്തെ നല്ല കൃഷി പാഠങ്ങൾ
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക...
കുറുനരിവാലൻ ഓർക്കിഡ്
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനര...
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ ക...
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാ...
ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എ...
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്...
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയ...
ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പ...
നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും...
നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
LATEST NEWS
ജിഷ്ണു കേസിൽ സിബിഐ അന്വേഷണം: രണ്ടു ദിവസത്തിനകം നിലപാടെന്ന് കേന്ദ്ര സർക്കാർ
മന്ത്രിസ്ഥാനം: മുന്നണി തീരുമാനമെടുക്കട്ടെ എന്ന് ശശീന്ദ്രൻ
സരിതയ്ക്കും ഗണേഷിനും എതിരേ ഹർജി
മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.