സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ഒ​ഴി​വ്‌
സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡ് മേ​യ് 15നു ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും. സെ​ക്ര​ട്ട​റി, ജൂ​ണി​യ​ർ ക്ലാ​ർ​ക്ക് തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലെ ഇ​രു​നൂ​റോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണു വി​ജ്ഞാ​പ​നം.

സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി പ്രൊ​ഫൈ​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ ക്ഷി​ക്ക​ണം. നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ മേ​യ് 10ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ സ​ഹ​ക​ര​ണ സം​ഘം/​ബാ​ങ്കു​ക​ൾ​ക്കും പ​രീ​ക്ഷാ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്നു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​ഴി​വു​ക​ളാ​യി​രി​ക്കും വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. സ​ഹ​ക​ര​ണ സം​ഘം/​ബാ​ങ്കു​ക​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള സ​ഹ​ക​ര​ണ സ​ർ​വീ​സ് പ​രീ​ക്ഷാ ബോ​ർ​ഡി​ന്‍റെ മു​ൻ വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​വ​സാ​ന​മാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്, സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, സി​സ്റ്റം സൂ​പ്പ​ർ​വൈ​സ​ർ, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളി​ലെ 200 ഒ​ഴി​വി​ലേ​ക്കാ​ണ് അ​ന്ന് വി​ജ്ഞാ​പ​നം വ​ന്ന​ത്.

www.cseb.kearala.gov.in