ക​ടു​വ​യ്ക്ക് അ​റി​യാം, പ്ലാ​സ്റ്റി​ക് പ്ര​കൃ​തി​ക്ക് ദോ​ഷം എ​ന്ന് ; വീ​ഡി​യോ
Friday, February 16, 2024 10:24 AM IST
പ്ലാ​സ്റ്റി​ക് എ​ന്ന​ത് ന​ശി​ക്കാ​ത്ത ഒ​ന്നാ​ണ​ല്ലൊ. ഇ​ത് പ്ര​കൃ​തി​ക്ക് ദോ​ഷം ചെ​യ്യും. അ​തി​നാ​ല്‍​ത്ത​ന്നെ ഇ​തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രും പ്ര​കൃ​തി സ്‌​നേ​ഹി​ക​ളും പ​റ​യാ​റു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ങ്ങ​ളു​മു​ണ്ട്.

എ​ന്നാ​ല്‍ മ​നു​ഷ്യ​ര്‍ പ​ല​പ്പോ​ഴും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഗൗ​നി​ക്കാ​റി​ല്ല. പ​ല​രും പ്ലാ​സ്റ്റി​ക്കു​ക​ള്‍ ക​ത്തി​ക്കു​ക​യും മ​റ്റും ചെ​യ്യും. ഇ​തി​ന്‍റെ ദൂ​ഷ്യ​ങ്ങ​ള്‍ ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ല എ​ന്ന ചി​ന്ത​യാ​ണ​വ​ര്‍​ക്ക്.

ഇ​പ്പോ​ഴി​താ പ്ലാ​സ്റ്റി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മൃ​ഗ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ദീ​പ് കാ​ഥി​ക​ര്‍ പ​ക​ര്‍​ത്തി​യ ഒ​രു വീ​ഡി​യോ ആ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍​ഹോ​ളി​ല്‍ നി​ന്ന് ക​ടു​വ പ്ലാ​സ്റ്റി​ക് കു​പ്പി എ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. കു​പ്പി വെ​ള്ള​ത്തി​ല്‍ നി​ന്നും ക​ടി​ച്ചെ​ടു​ത്ത​ശേ​ഷം പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​വു​ക​യാ​ണ് ക​ടു​വ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ഡോ​ബ നാ​ഷ​ണ​ല്‍ പാ​ര്‍​ക്കി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണി​ത്.

സം​ഭ​വം വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ള്‍ സ​ങ്ക​ട​വും ദേ​ഷ്യ​വും ഒ​രു​മി​ച്ചു. ഒ​രു​പ​ക്ഷേ ന​മ്മു​ടെ സ്വ​ന്തം വീ​ടൊ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന മ​നു​ഷ്യ​രാ​യ ന​മ്മെ​യോ​ര്‍​ത്ത് ല​ജ്ജി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.