കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ അ​മ്മ മ​ക​നാ​യി സ​മ​ര്‍​പ്പി​ച്ച പാ​ട്ട്; " ഡാ​ന്‍​സ് യൂ ​ഔ​ട്ട് മൈ ​ഹെ​ഡ്'
Thursday, February 15, 2024 3:14 PM IST
ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും മ​നോ​ഹാ​രി​ത എ​ന്ന​ത് അ​തി​ന്‍റെ അ​നി​ശ്ചി​ത്വം ആ​ണെ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ട്. ചി​ല​പ്പോ​ള്‍ ചി​ല അ​സു​ഖ​ങ്ങ​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ജീ​വി​ത​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ മി​ക്ക​വ​രും ഒ​ന്ന് പ​ത​റും. പ്ര​ത്യേ​കി​ച്ച് മെ​ഡി​ക്ക​ല്‍ രം​ഗ​ത്തി​ന് ഇ​നി​യൊ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍.

അ​ത്ത​ര​ത്തി​ല്‍ ഉ​ള്ള ചി​ല നി​മി​ഷ​ങ്ങ​ള്‍ ഏ​റെ വൈ​കാ​രി​ക​മാ​ണ്. ഇ​പ്പോ​ഴി​താ​ അ​ര്‍​ബു​ദ​ബാ​ധി​താ​യാ​യ ഒ​ര​മ്മ ത​ന്‍റെ ഏ​ഴു​വ​യ​സു​കാ​ര​ന്‍ മ​ക​നാ​യി സ​മ​ര്‍​പ്പി​ച്ച ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

കാ​റ്റ് ജാ​നി​സ് എ​ന്ന 31 കാ​രി​യാ​ണ് മ​ക​നാ​യി ഈ ​ഗാ​നം സ​മ​ര്‍​പ്പി​ച്ച​ത്. ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​നി​സി​ന് 2021 ല്‍ ​ക​ഴു​ത്തി​ല്‍ ഒ​രു മു​ഴ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ദ്യ​മാ​യി കാ​ന്‍​സ​ര്‍ ക​ണ്ടെ​ത്തി.

എ​ന്നാ​ല്‍ ചി​കി​ത്സി​ക്കു​ക​യും കാ​ന്‍​സ​ര്‍ വി​മു​ക്ത​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​വ​ര്‍ തി​രി​കെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്നു. പ​ക്ഷേ ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ 2023ല്‍ ​കാ​ന്‍​സ​ര്‍ വീ​ണ്ടും പി​ടി​പ്പെ​ട്ടു.

ഇ​ത്ത​വ​ണ ശ്വാ​സ​കോ​ശ​ത്തി​നെ​യാ​ണ് അ​ര്‍​ബു​ദം അ​ക്ര​മി​ച്ച​ത്. ഒ​റ്റ രാ​ത്രി​കൊ​ണ്ട് ട്യൂ​മ​ര്‍ മൂ​ന്നു​മ​ട​ങ്ങ് വ​ര്‍​ധി​ച്ചു. പ​തി​യെ തന്‍റെ അ​നി​വാ​ര്യ​മായ വി​ധി​യെ ജാ​നി​സ് തി​രി​ച്ച​റി​ഞ്ഞു. എ​ന്നാ​ല്‍ ത​ന്‍റെ എ​ല്ലാ​മാ​യ മ​ക​നാ​യി ഒ​രു ഗാ​നം ചെ​യ്യ​ണ​മെ​ന്ന് അ​വ​ര്‍ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചു.

അ​ങ്ങ​നെ " ഡാ​ന്‍​സ് യൂ ​ഔ​ട്ട് മൈ ​ഹെ​ഡ്' എ​ന്ന പേ​രി​ലൊ​രു ഗാ​നം പു​റ​ത്തി​റ​ക്കി. ഇ​വ​രു​ടെ ജീ​വി​ത​വും പാ​ട്ടും വ​ലി​യ വാ​ര്‍​ത്ത​യാ​യ​തോ​ടെ നെ​റ്റി​സ​നും പി​ന്തു​ണ​യു​മാ​യി എ​ത്തി. ത​ന്‍റെ പാ​ട്ടി​നോ​ട് ആ​ളു​ക​ള്‍ കാ​ണി​ച്ച സ്‌​നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ജാ​നി​സ് ന​ന്ദി പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.