വ​യ​റുവേ​ദ​ന​യു​മാ​യി എ​ത്തി​യ 16കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്ന് കി​ട്ടി​യ​ത് ര​ണ്ടു കി​ലോ ത​ല​മു​ടി
Friday, July 14, 2017 2:40 AM IST
കടുത്ത വയറുവേദനയുമായായി ആശുപത്രിയിലെത്തിയ പതിനാറുകാരിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയ വഴി നീക്കം ചെയ്തത് രണ്ടു കിലോ ഭാരം വരുന്ന തലമുടിക്കെട്ട്. ഡെ​റാ​ഡൂ​ണി​ലെ ഡൂ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ആ​കാൻ​ഷ കു​മാ​രി എ​ന്ന പെൺകുട്ടിയുടെ വ​യ​റ്റി​ൽ നി​ന്നു​മാ​ണ് മുടിക്കെട്ട് പു​റ​ത്തെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ ഈ ​കു​ട്ടി ഛർ​ദ്ദി​ക്കു​മാ​യി​രു​ന്നു മാ​ത്ര​മ​ല്ല ഭ​ക്ഷ​ണ​ത്തി​നോ​ട് വി​ര​ക്തി​യും തോ​ന്നി​യി​രു​ന്നു ഇ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്നും ത​ല​മു​ടിക്കെട്ട് ഉണ്ടെന്ന് കണ്ടെത്തിയത്.

ഉദരത്തിന്‍റെ 80 ശതമാനത്തോളം മുടി നിറഞ്ഞിരിക്കുന്നതായി എക്സ്റേയിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. വളരെ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. കുട്ടിക്ക് സ്വന്തം മുടി തിന്നുന്ന ട്രൈക്കോഫാഗിയ എന്ന രോഗാവസ്ഥയുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. രണ്ടു വർഷമായി മുടി വയറ്റിൽ ചെല്ലുന്നുണ്ടായിരുന്നുവെന്നാണ് നിഗമനം. ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.