പി​ഞ്ചുകു​ഞ്ഞി​നെ മ​ടി​യി​ലി​രു​ത്തി നി​ല​ത്തി​രു​ന്ന് പ​രീ​ക്ഷ​യെ​ഴു​തി യു​വ​തി; കൈയടിച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, March 21, 2018 3:31 PM IST
ത​ന്‍റെ പി​ഞ്ചു കു​ഞ്ഞി​നെ പ​രി​ച​രി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. അ​ഫ്ഗാ​ൻ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി ജ​ഹാ​ൻ താ​ബ് ആ​ണ് ദാ​യ്കു​ന്തി പ്ര​വ​ശ്യ​യി​ലു​ള്ള ഒ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യു​ള്ള എ​ൻ​ട്ര​സ് പ​രീ​ക്ഷ ര​ണ്ടു മാ​സം മാ​ത്രം പ്രാ​യ​മാ​യ ത​ന്‍റെ കു​ഞ്ഞി​നെ പ​രി​ച​രി​ച്ചു​കൊ​ണ്ട് നി​ല​ത്തി​രു​ന്ന് എ​ഴു​തി​യ​ത്.

ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ കു​ട്ടി ക​ര​യു​ന്ന​ത് കേ​ട്ട് അ​വി​ടെ നി​ന്നും എ​ണീ​റ്റ​തി​നു ശേ​ഷം നി​ല​ത്തി​രു​ന്ന് കു​ട്ടി​യെ പ​രി​ച​രി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ക്സാ​മി​ന​ർ യാ​ഹ്യ ഇ​ർ​ഫാ​ൻ അ​റി​യി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​വ​ർ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും.

പി​ന്നീ​ട് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും വ​ള​രെ​യ​ധി​കം മാ​തൃ​ക​യും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന ചി​ത്ര​മാ​ണി​തെ​ന്നാ​ണ് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.