പ്ര​സ​വ​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ മ​രു​മ​ക​ള്‍​ക്കാ​യി ക്രെ​യി​ന്‍ ഒ​രു​ക്കി അ​മ്മാ​യി അ​മ്മ; സ്നേഹമെന്ന് നെ​റ്റി​സ​ണ്‍
Monday, April 22, 2024 12:06 PM IST
വീ​ട്ടി​ല്‍ പു​തി​യ ഒ​രു അ​തി​ഥി വ​രു​മ്പോ​ള്‍ എ​ന്തൊ​രു ആ​ന​ന്ദ​മാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കു​ള്ള​തു​പോ​ലെ സ​ന്തോ​ഷം മു​ത്ത​ച​ച്ഛ​നും മു​ത്ത​ശി​ക്കും ഉ​ണ്ടാ​കും. അ​വ​ര്‍ ആ ​കു​ഞ്ഞ് വീ​ട്ടി​ലെ​ത്തി​ക്കാ​ണാ​ന്‍ കാ​ത്തി​രി​ക്കും.

എ​ന്നാ​ല്‍ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത് ഏ​ഴാം നി​ല​യി​ലും ആ ​അ​പ്പാ​ര്‍​ട്ട്മെന്‍റി​ല്‍ ലി​ഫ്റ്റില്ലെ​ങ്കി​ലും എ​ന്തു​ചെ​യ്യും. അ​ത്ത​ര​മൊ​രു സ​ന്ദ​ര്‍​ഭ​ത്തി​ല്‍ അ​സാ​ധാ​ര​ണ​മാ​യ ഒ​രു കാ​ര്യം ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​നേ​ട​യി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ഒ​രു വ​യോ​ധി​ക.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലെ ലി​യോ​ണിം​ഗ് പ്ര​വി​ശ്യ​യി​ലെ ഷെ​ന്‍​യാം​ഗി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ത​മ​സി​ക്കു​ന്ന വാം​ഗ് എ​ന്ന വ​യോ​ധി​ക​യ്ക്ക് ഒ​രു ചെ​റു​മ​ക​ന്‍ ജ​നി​ക്കു​ക​യു​ണ്ടാ​യി. അ​വ​രു​ടെ മ​രു​മ​ക​ള്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പ്ര​സ​വി​ച്ച​ത്. അ​തി​നാ​ല്‍ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​വ​ള്‍​ക്കു​ണ്ടാ​യി​രു​ന്നു.

വാം​ഗും കു​ടും​ബ​വും ഏ​ഴാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സം. ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ആ ​സ​മ​യം ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​ലും. എ​ങ്ങ​നെ​യെ​ങ്കി​ലും കൊ​ച്ചു​മ​ക​നെ ത​ന്‍റെ അ​ടു​ത്തെ​ത്തി​ക്ക​ണം എ​ന്നാ​ഗ്രി​ച്ച വാം​ഗ് ഒ​രു പ​ണി ചെ​യ്തു.

അ​വ​ര്‍ ഒ​രു ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റെ സ​മീ​പി​ച്ചു. പി​ന്നീ​ട് ഒ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ഫ്ലാ​റ്റി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ലേ​ക്ക് ഇ​റ​ക്കി. അ​ങ്ങ​നെ പ​ടിക​യ​റ്റം എ​ന്ന സാ​ഹ​സി​ക​ത ഒ​ഴി​വാ​ക്കാ​നാ​യി.

സം​ഗ​തി വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​ര്‍ വാം​ഗി​ന്‍റെ സ്‌​നേ​ഹ​ത്തെ പു​ക​ഴ്ത്തി. എ​ന്നാ​ല്‍ വാ​സ്ത​വ​ത്തി​ല്‍ വാം​ഗി​ന്‍റെ സ്‌​നേ​ഹം മ​രു​മ​ക​ളോ​ട​ല്ല കൊ​ച്ചു​മ​ക​നോ​ടാ​ണെ​ന്ന് ചി​ല നെ​റ്റി​സ​ണ്‍​സ് അ​ട​ക്കം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.