ഒ​രു സോ​പ്പ് കു​മി​ള​യി​ല്‍ ഗി​ന്ന​സ് റിക്കാർഡ് തീ​ര്‍​ത്ത സൈ​ബ​ര്‍സു​ര​ക്ഷാ വി​ദ​ഗ്ധ​ന്‍
Friday, April 19, 2024 1:06 PM IST
സോ​പ്പ് ബ​ബി​ളു​ക​ളു​ടെ കാ​ര്യം അ​റി​യാ​മ​ല്ലൊ. നേ​ര്‍​ത്ത ഇ​വ ചെ​റു​കാ​റ്റി​ല്‍​ത​ന്നെ ചാ​ഞ്ചാ​ടി പൊ​ട്ടി​ത്ത​ക​രു​ക​യാ​ണ​ല്ലൊ പ​തി​വ്. എ​ന്നി​രു​ന്നാ​ലും ആ ​ചെ​റു ആ​യു​സി​നി​ട​യി​ല്‍ വ​ലി​യ സ​ന്തോ​ഷം അ​വ കാ​ഴ്ച​ക്കാ​ര​നു ന​ല്‍​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഈ ​സോ​പ്പ് കു​മി​ള​കൊ​ണ്ട് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്തി​രി​ക്കു​ക​യാ​ണ് മും​ബൈ​യി​ല്‍ നി​ന്നു​ള്ള ഒ​രു സൈ​ബ​ര്‍സു​ര​ക്ഷാ വി​ദ​ഗ്ധ​ന്‍. ചി​ന്മ​യ് പ്ര​ഭു എ​ന്ന യു​വാ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പേ​രെ​ടു​ത്ത​ത്.

അ​ദ്ദേ​ഹം ഈ ​സോ​പ്പ് കു​മി​ള​യ്ക്കു​ള്ളി​ല്‍ ഒ​രു പ​സി​ല്‍ ക​റ​ക്കി അ​ത് കൃ​ത്യ​മാ​യ രീ​തി​യി​ല്‍​വ​ച്ചാ​ണ് റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഇ​ദ്ദേ​ഹം ഒ​രു മേ​ശ​യി​ല്‍ സോ​പ്പ് കു​മിള നി​ര്‍​മി​ക്കു​ന്ന​താ​യി കാ​ണാം. പി​ന്നീ​ട് അ​തി​ന​ക​ത്ത് ഒ​രു പ​സി​ല്‍ വ​യ്ക്കു​ന്നു.

ശ​ഷം വ​ള​രെ ശ്ര​ദ്ധി​ച്ച് ത​ന്‍റെ കൈ​ക​ള്‍ അ​തി​ലേ​ക്ക് ക​ട​ത്തു​ന്നു. പി​ന്നീ​ട് ഈ ​പ​സി​ല്‍ കൃ​ത്യ​മാ​യി പ​രി​ഹ​രി​ക്കു​ന്നു. വെ​റും 32.69 സെ​ക്ക​ന്‍​ഡി​ല്‍ ആ​ണ് ഇ​ദ്ദേ​ഹം ഈ ​കാ​ര്യം ചെ​യ്യു​ന്ന​ത്. നേ​ട്ട​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തെ നെ​റ്റ​സ​ണ്‍​സ് അ​ഭി​ന​ന്ദി​ച്ചു. "അ​തു​ല്യ​മാ​യ രീ​തി​യി​ല്‍ ഒ​രു റി​ക്കാ​ര്‍​ഡ് ഉ​ണ്ടാ​ക്കി... ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.