ത​മി​ഴ്‌​നാ​ട്ടി​ലെ പ​രി​സ്ഥി​തിസൗ​ഹൃ​ദ പോ​ളിം​ഗ്ബൂ​ത്തു​ക​ള്‍; വൈ​റ​ല്‍
Monday, April 22, 2024 12:59 PM IST
ഇ​ന്ത്യ​യാ​കെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​ണ​ല്ലൊ. അ​ടു​ത്ത ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ആ​രെ​ന്ന​ത് ജ​നം നി​ര്‍​ണ​യി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്നു​ത​ന്നെ​യാ​ണ്. ഘ​ട്ടം​ഘ​ട്ട​മാ​യി​ട്ടാ​ണ് ന​മ്മു​ടെ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വോ​ട്ടെ​ടു​പ്പി​ലും ശ്ര​ദ്ധ​നേ​ടി​യ​ത് ഇ​വി​ടു​ത്തെ ചി​ല പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി​രു​ന്നു.‌ അ​തി​ലേ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യ​ത് തി​രു​പ്പ​ത്തൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ബൂ​ത്ത് ആ​യി​രു​ന്നു.

ഈ ​പോ​ളിം​ഗ് ബൂ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നു. ഈ ​ബൂ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ സു​പ്രി​യ സാ​ഹു എ​ക്സി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. പൂ​ക്ക​ളാ​ലും ഇ​ല​ക​ളാ​ലും മ​റ്റും അ​ല​ങ്ക​രി​ച്ച ഈ ​ഗ്രീ​ന്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ നി​രോ​ധി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക ബി​ന്നു​ക​ള്‍ ത​യാ​റാ​ക്കി​യു​മി​രു​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം വോ​ട്ട​ര്‍​മാ​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ആ​ളു​ക​ള്‍ ഏ​റെ ഉ​ത്‌​സാ​ഹ​ത്തോ​ടെ​യാ​ണ് വോ​ട്ടി​ടാ​ന്‍ എ​ത്തി​യ​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യ ഈ ​പോ​ളിം​ഗ് ബൂ​ത്തി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ത്തി​ന് പി​ന്നി​ലെ ക​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​തെ വ​യ്യ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.