നിസാൻ, ഡാറ്റ്സൺ കാറുകൾക്കു വില കൂടും
Thursday, March 22, 2018 12:36 AM IST
ന്യൂഡൽഹി: ബജറ്റ് വാഹനനിർമാണക്കന്പനിയായ ഡാറ്റ്സൺ കാറുകൾക്കു വില കൂട്ടും. 5000 മുതൽ 10,000 വരെ രൂപ വില ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. നിസാൻ മോട്ടോർ 10,000 മുതൽ 20,000 വരെ രൂപ വില ഉയർത്തും. ഏപ്രിൽ ഒന്നു മുതൽ വിലവർധന പ്രാബല്യത്തിൽ വരും.