കയറ്റുമതി വർധിച്ചു
Friday, October 14, 2016 11:28 AM IST
ന്യൂഡൽഹി: സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി അല്പം കൂടി. ഡോളർ കണക്കിൽ കയറ്റുമതി 4.62 ശതമാനം കൂടിയപ്പോൾ ഇറക്കുമതി 2.54 ശതമാനം കുറഞ്ഞു. 1.53 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും 2.08 ലക്ഷം കോടിയുടെ ഇറക്കുമതിയും നടന്നു. വിദേശവ്യാപാര കമ്മി 38 ശതമാനം കുറഞ്ഞു.