ന്യൂഡൽഹി: കാതൽമേഖലയുടെ വളർച്ച നാലു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഏപ്രിലിൽ ഇവ 8.5 ശതമാനം വളർന്നു. തലേ ഏപ്രിലിൽ 0.2 ശതമാനം ചുരുങ്ങിയതാണ്. കൽക്കരി, ക്രൂഡ്ഓയിൽ, സിമന്റ്, സ്റ്റീൽ, രാസവളം, വൈദ്യുതി, റിഫൈനറി ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവ ചേർന്നതാണു കാതൽമേഖല.