ന്യൂഡൽഹി: ജ്വല്ലറികൾ കേന്ദ്ര എക്സൈസ് രജിസ്ട്രേഷൻ എടുക്കാനുള്ള സമയം ജൂലൈ ഒന്നുവരെ നീട്ടി. എന്നാൽ, മാർച്ച് ഒന്നുമുതലുള്ള എക്സൈസ് ഡ്യൂട്ടി അടയ്ക്കണം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഡ്യൂട്ടി ജൂണിലെ ഡ്യൂട്ടിക്കൊപ്പം അടയ്ക്കണം എന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.