ശിക്ഷ അതിരുകടന്നു, വനത്തിൽ ഇറക്കിവിട്ട ജപ്പാൻ ബാലനുവേണ്ടി തെരച്ചിൽ
Monday, May 30, 2016 12:11 PM IST
ടോക്കിയോ : അനുസരണക്കേടിനു പിഞ്ചുബാലനു മാതാപിതാക്കൾ വിധിച്ച ശിക്ഷ കടുത്തതായി. കളിക്കിടയിൽ അയൽവാസികളുടെ കാറിനു കല്ലെറിഞ്ഞതിന് ഏഴുവയസുകാരനെ മാതാപിതാക്കൾ കാറിൽ കയറ്റി വന പ്രദേശത്തു കൊണ്ടുചെന്ന് ഇറക്കിവിട്ടു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാതിരുന്നതിനെത്തുടർന്നു പോലീസിൽ പരാതിപ്പെട്ടു.

ഏഴുവയസുകാരനായ യമാറ്റോ തനൂക്കയ്ക്കു വേണ്ടി 150 രക്ഷാപ്രവർത്തകർ ഹെക്കേയ്്ഡോ വനത്തിൽ ശനിയാഴ്ച മുതൽ തെരച്ചിൽ നടത്തുകയാണ്. ഇതുവരെ കുട്ടിയെക്കുറിച്ചു വിവരം കിട്ടിയിട്ടില്ല.

മാതാപിതാക്കൾക്ക് എതിരേ കേസെടുക്കുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കുട്ടിയെ ഇപ്രകാരം ശിക്ഷിച്ചതിൽ ഏറെ വേദനയുണ്ടെന്നു പിതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.