ട്രംപിനെതിരായ പ്രതിഷേധറാലിക്കിടെ സാൻഡീഗോയിൽ സംഘർഷം
ട്രംപിനെതിരായ പ്രതിഷേധറാലിക്കിടെ സാൻഡീഗോയിൽ സംഘർഷം
Saturday, May 28, 2016 12:44 PM IST
സാൻഡീഗോ: അമേരിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സാൻഡീഗോയിലെ റാലിക്കിടെ പ്രതിഷേധവും സംഘർഷവും. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്‌തമായ ട്രംപ് വിരുദ്ധതയ്ക്കാണ് സാൻഡീഗോ സാക്ഷ്യംവഹിച്ചത്.

സാൻഡീഗോ കൺവൻഷൻ സെന്ററിൽ ട്രംപ് സംസാരിച്ചുകൊണ്ടിരിക്കവെയാണ് പുറത്ത് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ വെള്ളക്കുപ്പികൾ പോലീസിനുനേരെ വലിച്ചെറിഞ്ഞു.

പ്രസിഡന്റായാൽ മെക്സിക്കോ അതിർത്തി മതിൽകെട്ടി അടയ്ക്കുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനയാണ് പ്രതിഷേധത്തിലേക്കു നയിച്ചത്. മെക്സിക്കോയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി ആയിരത്തിലധികം ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. മെക്സിക്കൻ അതിർത്തി നഗരമാണ് സാൻഡീഗോ. ഇവിടെയുള്ളവരിൽ ഏറിയപങ്കും രണ്ടു രാജ്യങ്ങളിലുമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.