ആൻജലീന ജോളി വിസിറ്റിംഗ് പ്രഫസർ
ആൻജലീന ജോളി വിസിറ്റിംഗ് പ്രഫസർ
Tuesday, May 24, 2016 11:50 AM IST
ലണ്ടൻ: ഹോളിവുഡ് നടി ആൻജലീന ജോളിയെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിസിറ്റിംഗ് പ്രഫസറായി നിയമിച്ചു. വനിതകളുടെ സുരക്ഷിതത്വവും സമാധാനവും പാഠ്യവിഷയമാക്കിയുള്ള പുതിയ എംഎസ്സി കോഴ്സിൽ ജോളി ക്ലാസെടുക്കും.

നാല്പതുകാരിയായ ജോളി അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവരികയാണ്. മുൻ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗിനെയും വിസിറ്റിംഗ് പ്രഫസറായി നിയമിച്ചെന്നു ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.