വാൻ ഡെർ ബെല്ലൻ ഓസ്ട്രിയൻ പ്രസിഡന്റ്
വാൻ ഡെർ ബെല്ലൻ ഓസ്ട്രിയൻ പ്രസിഡന്റ്
Monday, May 23, 2016 12:39 PM IST
വിയന്ന: സ്വതന്ത്ര സ്‌ഥാനാർഥി അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ ഓസ്ട്രിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്രവലതു പക്ഷക്കാരനായ ഫ്രീഡം പാർട്ടി നേതാവ് നോർബർട്ട് ഹോപ്പറെ നേരിയ വ്യത്യാസത്തിനാണു തോൽപിച്ചത്. അലങ്കാര പദവിയാണ് ഓസ്ട്രിയയിൽ പ്രസിഡന്റിന്റേത്. അഭയാർഥി പ്രവാഹത്തെ തുടർന്ന് രാജ്യത്തു വളർന്ന കുടിയേറ്റ വിരുദ്ധ മനോഭാവമാണ് തീവ്രവലതുപക്ഷത്തെ വിജയത്തിനടുത്തെത്തിച്ചത്. മുമ്പ് ഗ്രീൻ പാർട്ടിക്കാരനായിരുന്നു വാൻ ഡെർ ബെല്ലൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.