മലപ്പുറം ഫലം ഭരണത്തിന്‍റെ വിലയിരുത്തലല്ലെന്നു പിണറായി
മലപ്പുറം ഫലം ഭരണത്തിന്‍റെ വിലയിരുത്തലല്ലെന്നു പിണറായി
Monday, April 17, 2017 1:36 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. വോ​ട്ട് ശ​ത​മാ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. ക​ടു​ത്ത മ​ത്സ​രം ഉ​ണ്ടാ​യ​തി​നാ​ൽ യു​ഡി​എ​ഫി​ന് ഉ​ദ്ദേ​ശി​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ‌

യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി. ബി​ജെ​പി​യും പി​റ​കോ​ട്ടു പോ​യി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ശ​ബ്ദ​രാ​യി​രു​ന്ന ര​ണ്ടു പാ​ർ​ട്ടി​ക​ളു​ണ്ട്. എ​സ്ഡി​പി​ഐ​യും വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യും. അ​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തി​രു​ന്ന​തു കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. എ​സ്ഡി​പി​ഐ​യും വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യും കൂ​ടെ ചേ​ർ​ന്നി​ട്ടും യു​ഡി​എ​ഫി​നു വ​ലി​യ നേ​ട്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.