ഗീലാനി കസ്റ്റഡിയിൽ,മിർവായിസ് വീട്ടുതടങ്കലിൽ
Monday, July 25, 2016 11:49 AM IST
ശ്രീനഗർ: ശ്രീനഗറിലെ വീട്ടുതടങ്കലിൽനിന്നു രക്ഷപ്പെട്ട കാഷ്മീരിലെ ഹുറിയത് കോൺഫറൻസ് വിഘടനവിഭാഗം ചെയർമാൻ സയ്യദ് അലി ഷാ ഗീലാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ ഒൻപതിന് ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയെ സൈനികർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കാഷ്മീർ താഴ്വരയിൽ ഇന്നലെ അനന്ത്നാഗ് ചലോ എന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് അനന്ത്നാഗ് ചലോ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഹൈദർപോറയിലെ വസതിയിൽനിന്ന് ഗീലാനി പുറത്തുവന്നത്. പുറത്തു കാവൽനിന്ന പോലീസുകാർ ഉടൻ തന്നെ ഗിലാനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിതവാദി വിഭാഗം നേതാവ് മിർവായിസ് മൗലവി ഉമർ ഫറൂഖും വിഘടനവിഭാഗം നേതാക്കളും വീട്ടുതടങ്കലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.