കീഴടങ്ങിയ നേതാവിനെ വധിച്ച തീവ്രവാദികൾ അറസ്റ്റിൽ
Thursday, June 30, 2016 12:16 PM IST
ഇംഫാൽ: പീപ്പിൾസ് റവലൂഷണറി പാർട്ടി ഓഫ് കാംഗ്ലീപക് നേതാവ്(പ്രിപാക്) നിൻഗോംബം നവചന്ദ്രയെയും ഡ്രൈവർ ലീഷാംഗ്തെമിനെയും കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിലായി. അറസ്റ്റിലായവർ കാംഗ്ലീപക് കമ്യൂണിസ്റ്റ് പാർട്ട് (കെസിപി) പ്രവർത്തകരാണെന്നു ഡിജിപി എൽ.എം. ഖൗതി പറഞ്ഞു. നിൻഗോംബം ജൂൺ 21ന് മണിപ്പൂർ റൈഫിൾസ് ക്യാമ്പിൽ കീഴടങ്ങിയിരുന്നു. നവോച്ച, കിംഗ്സൺ എന്നിവരാണ് നേതാവിനെയും ഡ്രൈവറെയും വധിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.