ഗുജ്റാളിനെ ചോദ്യംചെയ്തു
Saturday, April 30, 2016 12:22 PM IST
ന്യൂഡൽഹി: വിവാദമായ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം വ്യോമസേനാ മുൻ ഉപമേധാവി ജെ.എസ്. ഗുജ്റാളിനെ ചോദ്യംചെയ്തു. ചോദ്യംചെയ്യൽ മണിക്കൂറുകളോളം നീണ്ടു. ഹെലികോപ്റ്റർ ഇടപാട് നടക്കുന്ന കാലത്ത് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സംഭരണ ചുമതല ഗുജ്റാളിനായിരുന്നു. ഇതിനു പുറമേ ചോദ്യംചെയ്യലിനു വിധേയനാകാൻ നാളെ ഹാജരാകണമെന്നു കാണിച്ച് മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിക്കു സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.


ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ നിന്നു മുഴുവൻ രേഖകളും ലഭിച്ചതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇവ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.