സര്‍ക്കാരിനെ വെട്ടിലാക്കി ചീഫ് ജസ്റീസ്
Tuesday, April 28, 2015 12:13 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ദേശീയ ജൂഡീഷല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) നിയമനത്തിനു തടയിട്ടു സുപ്രീംകോടതി ചീഫ് ജസ്റീസ്. കേന്ദ്രസര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു വഴി തുറന്നിരിക്കുന്നത്.

നിര്‍ദിഷ്ട കമ്മീഷന്‍ ചെയര്‍മാനാകേണ്ടതു ചീഫ് ജസ്റീസാ ണ്. കമ്മീഷനിലേക്കു രണ്ടു പ്രമുഖ വ്യക്തികളെ ശിപാര്‍ശ ചെയ്യേണ്ടതു പ്രധാനമന്ത്രിയും ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവും ചീഫ് ജസ്റീസും ഉള്‍പ്പെട്ട മൂന്നംഗ സമിതിയാണ്.

ഈ സമിതിയില്‍ പങ്കെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു ചീഫ് ജസ്റീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രേഖാമൂലം അറിയിച്ചു.

കമ്മീഷന്‍ നിയമനത്തെ ചോ ദ്യം ചെയ്യുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ കമ്മീഷനിലോ മൂന്നംഗസമിതിയിലോ പ്രവര്‍ത്തിക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നാ ണു ചീഫ് ജസ്റീസ് ദത്തു അറിയിച്ചത്.

ഇതോടെ മൂന്നംഗസമിതിയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായി. ചീഫ് ജസ്റീസ് പങ്കെടുക്കാത്ത കമ്മിറ്റി യോഗം ഏതെങ്കിലും തീരുമാനം എടുക്കുന്നതു വിമര്‍ശനവിധേയമാകും. ചീഫ് ജസ്റീസ് വരാത്ത നിലയ്ക്കു പ്രതിപക്ഷ നേതാവും വിട്ടുനിന്നെന്നു വരും. അങ്ങനെയായാല്‍ ജുഡീഷല്‍ നിയമന കമ്മീഷന്‍ രൂപീകരണം അനിശ്ചിതമായി നീളും.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസി ല്‍ പ്രാരംഭവാദം കേള്‍ക്കല്‍ തുടങ്ങിയിട്ടേ ഉള്ളൂ. മേയ് 12 നെങ്കിലും കമ്മീഷന്‍ നിലവില്‍ വരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയിരുന്നതാണ്. അതു നടപ്പായില്ലെങ്കില്‍ പല ഹൈക്കോടതികളിലും ജഡ്ജിനിയമനം വൈകും.

ചീഫ് ജസ്റീസ് ചെയര്‍മാനും, സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്ജിമാരും കേന്ദ്ര നിയമ മന്ത്രിയും രണ്ടു പ്രമുഖ വ്യക്തികളും അംഗങ്ങളായുമാണ് നിര്‍ദിഷ്ട കമ്മീഷന്‍ രൂപീകരിക്കുന്നത്. ഇതില്‍ രണ്ടു പ്രമുഖ വ്യക്തികളെ തീരുമാനിക്കാനുള്ള സമിതി യോഗം ചേരാനിരിക്കേയാണ് കമ്മീഷനില്‍ അംഗമാകാനില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റീസ് ദത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത്.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിനു പകരം കൊണ്ടുവന്ന ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം തുടരവേ കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, ചീഫ് ജസ്റീസ് അയച്ച കത്തിന്റെ കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. കേസില്‍ തീരുമാനമാകുന്നതു വരെ ഇതു സംബന്ധിച്ചുള്ള ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കുകയില്ലെന്നും കമ്മീഷന്റെ ഭാഗമാകുകയില്ലെന്നുമാണ് 25ന് അയച്ച കത്തില്‍ ചീഫ് ജസ്റീസ് അറിയിച്ചത്.

ഈ സാഹചര്യത്തില്‍ ചെയര്‍മാനില്ലാതെ കമ്മീഷന്‍ നടപടികളുമായി മുന്നോട്ടു പോകാനാവില്ലെന്നു ജ സ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ചീഫ് ജസ്റീസിന്റെ നടപടി ബെഞ്ചിനെ അറിയിച്ചതിനെത്തുടര്‍ന്ന് അഭിഭാഷകരുടെ വാദങ്ങള്‍ കേട്ട ശേഷം ജഡ്ജിമാര്‍ 15 മിനിട്ടു നേരം ചേംബറില്‍ യോഗം ചേര്‍ന്നെങ്കിലും ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, സര്‍ക്കാരിന് ആവശ്യമെങ്കില്‍ കേസില്‍ സ്റേ അനുവദിക്കാമെന്ന് ജസ്റീസ് ഖെഹര്‍ വ്യക്തമാക്കി.

ജുഡീഷല്‍ നിയമനകമ്മീഷന്‍ നിലവില്‍ വന്നതോടെ ഹൈക്കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു.നിയമനം നടത്തുന്നതില്‍ എന്തെങ്കിലും തടസം നിലവില്‍ നേരിടുന്നുണ്െടങ്കില്‍ അക്കാര്യം അറിയിക്കാന്‍ നേരത്തേ ഭരണഘടനാ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവിന്റെ ആവശ്യമുണ്േടാ യെ ന്നു കോടതി ആരാഞ്ഞത്. എന്നാല്‍, ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കണമെന്ന നിലപാട് എജി കോടതിയെ അറിയിക്കുകയായിരുന്നു.

ജസ്റീസുമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോക്കുര്‍, കുര്യന്‍ ജോസഫ്, എ.കെ. ഗോയല്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച്, തുടര്‍ച്ചയായി 14 ദിവസം വാദം കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.