എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
Wednesday, April 24, 2024 1:22 AM IST
കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ല്‍ സി​​പി​​എം തൃ​​ശൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​എം. വ​​ര്‍ഗീ​​സി​​ന് വീ​​ണ്ടും ഇ​​ഡി നോ​​ട്ടീ​​സ്. ഇ​​ന്ന് കൊ​​ച്ചി ഓ​​ഫീ​​സി​​ല്‍ ചോ​​ദ്യം ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​നാ​​ണ് നി​​ര്‍ദേ​​ശം.

ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും വ​​ര്‍ഗീ​​സ് ഹാ​​ജ​​രാ​​യി​​രു​​ന്നി​​ല്ല. ഇ​​തേ​​ത്തു​​ട​​ര്‍ന്നാ​​ണ് വീ​​ണ്ടും നോ​​ട്ടീ​​സ് ന​​ല്‍കി​​യ​​ത്. ഇ​​ത് ആ​​റാം ത​​വ​​ണ​​യാ​​ണ് വ​​ര്‍ഗീ​​സി​​നെ ഇ​​ഡി ചോ​​ദ്യം ചെ​​യ്യാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. വോ​​ട്ടെ​​ടു​​പ്പ് ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്ച വ​​രെ ഹാ​​ജ​​രാ​​കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നാ​​ണ് വ​​ര്‍ഗീ​​സ് ഇ​​ഡി​​യെ അ​​റി​​യി​​ച്ച​​ത്. ഇ​​തു ത​​ള്ളി​​യാ​​ണ് ഇ​​ഡി പു​​തി​​യ നോ​​ട്ടീ​​സ് ന​​ല്‍കി​​യ​​ത്.


സി​​പി​​എ​​മ്മി​​ന്‍റെ ഏ​​രി​​യ ക​​മ്മി​​റ്റി​​ക​​ള്‍ അ​​ട​​ക്കം വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ള്‍ ഹാ​​ജ​​രാ​​ക്കാ​​നും ഇ​​ഡി നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ക​​രു​​വ​​ന്നൂ​​ര്‍ ബാ​​ങ്കി​​ല്‍നി​​ന്നും ബി​​നാ​​മി വാ​​യ്പ​​ക​​ള്‍ വ​​ഴി ത​​ട്ടി​​യെ​​ടു​​ത്ത പ​​ണ​​ത്തി​​ന്‍റെ പ​​ങ്ക് ഈ ​​അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​യി​​ട്ടു​​ണ്ടോ എ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘം പ്ര​​ധാ​​ന​​മാ​​യും പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.