നേതാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ ലീഗ് തിരിച്ചെടുത്തു
നേതാക്കൾക്കെതിരേ ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ച ഹരിത നേതാക്കളെ ലീഗ് തിരിച്ചെടുത്തു
Wednesday, May 1, 2024 1:34 AM IST
കോ​​ഴി​​ക്കോ​​ട്: എം​​എ​​സ്എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ലൈം​​ഗി​​ക അ​​ധി​​ക്ഷേ​​പ പ​​രാ​​തി ഉ​​ന്ന​​യി​​ച്ച​​തി​​നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട എം​​എ​​സ്എ​​ഫി​​ന്‍റെ വി​​ദ്യാ​​ർ​​ഥി​​നി വി​​ഭാ​​ഗ​​മാ​​യ ‘ഹ​​രി​​ത’ യു​​ടെ നേ​​താ​​ക്ക​​ളെ യൂ​​ത്ത്‌​​ലീ​​ഗി​​ൽ തി​​രി​​ച്ചെ​​ടു​​ത്ത് പു​​തി​​യ പ​​ദ​​വി​​ക​​ൾ ന​​ൽ​​കി മു​​സ്‌​​ലിം ലീ​​ഗ്.

നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രാ​​യ ഹ​​രി​​ത നേ​​താ​​ക്ക​​ളു​​ടെ പ​​രാ​​തി കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പു ധാ​​ര​​ണ​​പ്ര​​കാ​​ര​​മാ​​ണ് പു​​തി​​യ നീ​​ക്കം.

കേ​​സ് കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ പ്ര​​തി​​ക​​ളാ​​യ നേ​​താ​​ക്ക​​ൾ​​ക്ക് അ​​നു​​കൂ​​ല നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന ഉ​​റ​​പ്പുപ്ര​​കാ​​ര​​മാ​​ണു മു​​ന്പ് പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ഹ​​രി​​ത നേ​​താ​​ക്ക​​ളെ തി​​രി​​ച്ചെ​​ടു​​ത്ത​​തെ​​ന്നാ​​ണു വി​​വ​​രം.

നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രാ​​യ പ​​രാ​​തി​​യി​​ൽ ഉ​​റ​​ച്ചുനി​​ന്ന ഫാ​​ത്തി​​മ തെ​​ഹ്‌​​ലി​​യ​​യെ യൂ​​ത്ത് ലീ​​ഗ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യും മു​​ഫീ​​ദ ത​​സ്നി​​യെ ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും ന​​ജ്മ ത​​ബ്ഷി​​റ​​യെ ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യാ​​ണു നി​​യ​​മി​​ച്ച​​ത്.

ഹ​​രി​​ത​​യു​​ടെ മു​​ൻ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യും എം​​എ​​സ്എ​​ഫ് മു​​ൻ ദേ​​ശീ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു ഫാ​​ത്തി​​മ ത​​ഹ​​ലി​​യ. ന​​ജ്മ​​യും മു​​ഫീ​​ദ ത​​സ്നി​​യും മു​​ൻ സം​​സ്ഥാ​​ന ഹ​​രി​​ത ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി​​രു​​ന്നു.

ഹ​​രി​​ത നേ​​താ​​ക്ക​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കി​​യ​​തി​​ന്‍റെ പേ​​രി​​ൽ സം​​ഘ​​ട​​നാ ന​​ട​​പ​​ടി​​ക്ക് വി​​ധേ​​യ​​രാ​​യ എം​​എ​​സ്എ​​ഫ് നേ​​താ​​ക്ക​​ൾ​​ക്കും പാ​​ർ​​ട്ടി ഘ​​ട​​ക​​ങ്ങ​​ളി​​ൽ ഇ​​ടം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.