കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ള്‍​ ശ്വാ​സം​മു​ട്ടി മരിച്ചു
കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ള്‍​ ശ്വാ​സം​മു​ട്ടി മരിച്ചു
Wednesday, April 24, 2024 1:22 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കി​​​ണ​​​റി​​ൽ റിം​​ഗ് ഇ​​ടു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി വൃ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ശ്വാ​​​സം​​​മു​​​ട്ടി ര​​​ണ്ടു​​​പേ​​​ര്‍​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

പൈ​​​വ​​​ളി​​​ഗെ ആ​​​ന​​​ക്ക​​​ല്ല് ഷോ​​​ഡ​​​ന്‍​കൂ​​​ര്‍ സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ​​​ലി(32), ക​​​ര്‍​ണാ​​​ട​​​ക വി​​​ട്‌​​​ല പ​​​രു​​​ത്തി​​​പ്പാ​​​ടി സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം (38) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ വി​​​ട​​​കേ​​​പ്പു​​​വി​​​ലാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ഉ​​​ച്ച​​​യ്ക്ക് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം കി​​​ണ​​​റി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ മു​​​ഹ​​​മ്മ​​​ദ​​​ലി ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു കി​​​ണ​​​റ്റി​​​ല്‍ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ ഇ​​​ബ്രാ​​​ഹി​​​മും ശ്വാ​​​സം മു​​​ട്ടി മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ വി​​​ട്‌​​​ല സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.