ബാലഭാസ്ക്കറിന്റെ അപകടമരണം: കാര്‍ ഓടിച്ചത് അര്ജുന്, മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും
വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ക്രൈംബ്രാഞ്ച്. ഇതോടെ അർജുനെതിരെ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ശാസ്ത്രീയ, സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് അർജുനാണ് കാർ ഓടിച്ചതെന്ന് കണ്ടെത്തിയത്. അർജുൻ കാർ ഓടിക്കുന്നത് കണ്ടവരുടെ മൊഴി രേഖപ്പെടുത്തും.
സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് കാർ ഓടിച്ചത് അർജുൻ തന്നെയെന്ന നിഗമനത്തിൽ ഫോറന്‍സിക് വിദഗ്ധര്‍ എത്തിയത്.