10,000 മ​ണ്‍​പാ​ത്ര​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ൾ​ക്ക് ജീ​വ​ജ​ല​മേ​കാ​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ
Friday, March 22, 2019 1:03 AM IST
ആ​ലു​വ: പ​തി​നാ​യി​രം മ​ണ്‍​പാ​ത്ര​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ൾ​ക്ക് ജീ​വ​ജ​ല​മേ​കാ​ൻ ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍. "ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍​പാ​ത്രം' എ​ന്ന പ​ദ്ധ​തി​യ്ക്ക് കൊ​ച്ചി​യി​ൽ ന​ട​ന്ന ബ്ര​ഹ്മ​സ്ഥാ​നോ​ത്സ​വ ച​ട​ങ്ങി​ൽ ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍റെ കൈ​ക​ളി​ലെ മ​ണ്‍​പാ​ത്ര​ത്തി​ലേ​ക്ക് മാ​താ അ​മൃ​താ​ന​ന്ദ​മ​യി ക​മ​ണ്ഡ​ലു​വി​ല്‍​നി​ന്ന് മ​ന്ത്രം ജ​പി​ച്ചു ജ​ലം പ​ക​ര്‍​ന്നു.
ഒ​രു മ​ണ്‍​പാ​ത്ര​ത്തി​ല്‍​നി​ന്ന് നൂ​റു കി​ളി​ക​ൾ, പ​തി​നാ​യി​രം പാ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് പ​ത്തു ല​ക്ഷം കി​ളി​ക​ള്‍ വെ​ള്ളം കു​ടി​ക്കു​മെ​ന്ന് വി​ളം​ബ​രം ചെ​യ്യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ സ്വാ​മി അ​ന​ഘാ​മൃ​ത ചൈ​ത​ന്യ​യും ന​ട​ന്‍ സ​ലീം​കു​മാ​റും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ 10,000 മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു.


ഇ​ത്ത​വ​ണ​യും ഇ​വ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് ജ​ലം നി​റ​ച്ച് പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​മ​ക​റ്റാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.