അ​​മ്മ​​യ്ക്കൊ​​പ്പം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​ മ​​ക​​ൻ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Friday, March 22, 2019 12:36 AM IST
നെ​​ടു​​ങ്ക​​ണ്ടം: അ​​മ്മ​​യു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി ഒ​​പ്പ​​മെ​​ത്തി​​യ മ​​ക​​ൻ ആ​​ശു​​പ​​ത്രി​​മു​​റ്റ​​ത്ത് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ചു. പെ​​രി​​ഞ്ചാം​​കു​​ട്ടി ബ​​ഥേ​​ൽ വെ​​ട്ട​​യ്ക്ക​​ൽ ജോ​​സ​​ഫ് ഏ​​ബ്ര​​ഹാം (55) ആ​​ണ് നെ​​ടു​​ങ്ക​​ണ്ടം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മു​​റ്റ​​ത്ത് കു​​ഴ​​ഞ്ഞു​​വീ​​ണ് മ​​രി​​ച്ച​​ത്. ഹൃ​​ദ്രോ​​ഗി​​യാ​​യ അ​​മ്മ മ​​റി​​യ​​ത്തി​​ന്‍റെ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തി​​യ​​താ​​യി​​രു​​ന്നു. അ​​മ്മ​​യു​​ടെ ഇ​​സി​​ജി റി​​പ്പോ​​ർ​​ട്ട് ഡോ​​ക്ട​​റെ കാ​​ണി​​ക്കു​​വാ​​ൻ ഒ​​പി​​യി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ നെ​​ഞ്ചു​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ജോ​​സ​​ഫും ഹൃ​​ദ്രോ​​ഗി​​യാ​​യി​​രു​​ന്നു. കു​​ഴ​​ഞ്ഞു​​വീ​​ണ ഉ​​ട​​ൻ​​ത​​ന്നെ മ​​ര​​ണ​​വും സം​​ഭ​​വി​​ച്ചു. ഭാ​​ര്യ: ലി​​സി. മ​​ക്ക​​ൾ അ​​രു​​ണ്‍, അ​​ല​​ൻ. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് ബ​​ഥേ​​ൽ സെ​​ന്‍റ് ജേ​​ക്ക​​ബ് പ​​ള്ളി​​യി​​ൽ.