ടി​പ്പ​ർ​ലോ​റി ഇ​ടി​ച്ച് റി​ട്ട.​അ​ധ്യാ​പി​ക മ​രി​ച്ചു
Friday, March 22, 2019 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന റി​ട്ട.​അ​ധ്യാ​പി​ക ടി​പ്പ​ർ​ലോ​റി ത​ട്ടി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​ട്ടാ​ഴി ചു​രു​ളി​യോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ പാ​സ്റ്റ​ർ ജ​യിം​സി​ന്‍റെ ഭാ​ര്യ മേ​രി ജ​യിം​സ് (59) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര പ​ട്ട​ണ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ മാ​ർ​ത്തോ​മ്മാ സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബാ​ങ്കി​ൽ പോ​യി മ​ട​ങ്ങ​വെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ടി​പ്പ​ർ ലോ​റി ത​ട്ടി മ​റി​യു​ക​യും പി​ന്നി​ലി​രി​ക്കു​ക​യാ​യി​രു​ന്ന മേ​രി ജ​യിം​സ് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ക്ക​ൾ: ജ​യ്സി, ജ​യ്സ​ൺ, ലോ​യി​സ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പ​ട്ടാ​ഴി ഇ​മ്മാ​നു​വ​ൽ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.