ലേ​ലം ചെ​യ്യും
Thursday, March 21, 2019 11:18 PM IST
പാലക്കാട്: ദേ​ശീ​യ​പാ​ത 213 ൽ ​നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലെ​യും മു​റി​ച്ചി​ട്ട 751 മ​ര​ങ്ങ​ളു​ടെ പ​ര​സ്യ ലേ​ലം 27 ന് ​രാ​വി​ലെ 11 ന് ​പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും.
ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​നു​ള്ള​വ​ർ​ക്ക് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ലേ​ല​ത്തി​ന് മു​ന്പ് നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ്കീം/ ​പോ​സ്റ്റ് ഓ​ഫീ​സ് ടേം ​ഡി​പ്പോ​സി​റ്റ്/ ട്ര​ഷ​റി ടേം ​ഡി​പ്പോ​സി​റ്റ്/ നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കു​ക​ളു​ടെ എ​ഫ്.​ഡി/ ഡി​ഡി രൂ​പ​ത്തി​ൽ 2,12,000 രൂ​പ നി​ര​ത​ദ്ര​വ്യ​മാ​യി ലേ​ലം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ന്പാ​കെ കെ​ട്ടി​വെ​ക്ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491-2505025.

കൈ​പ്പ​റ്റ​ണം

പാലക്കാട്: മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള വേ​ത​നം നാ​ളെ മു​ത​ൽ മു​ത​ൽ 25 വ​രെ തു​ട​ങ്ങും. തി​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് വ​രെ​യാ​ണ് വി​ത​ര​ണം ന​ട​ക്കു​ക.