ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, March 21, 2019 10:44 PM IST
ചേ​ർ​ത്ത​ല: കി​ൻ​ഡ​ർ വി​മ​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​പ്ര​വീ​ണ്‍ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​എ​സ്. അ​ന​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​നി​ത, ലി​ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും മെ​ഡി​ക്ക​ൽ ക്യാ​ന്പി​നും ഡോ. ​ഷൈ​ൻ ഷു​ക്കൂ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ക്ക​ത്തി​ൽ എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് പ​രി​ശോ​ധ​ന.