പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​നെ​തി​രേ പ​രാ​തി​പ്പെ​ടാ​ൻ ആ​പ്പ്
Thursday, March 21, 2019 10:29 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കു​ന്ന​തി​നാ​യി സി-​വി​ജി​ൽ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്നു.
പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ ടീ​മി​നെ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ നി​യോ​ഗി​ച്ചു. മൊ​ബൈ​ൽ വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ 100 മി​നി​റ്റി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എം​സി​സി സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്കും എ​ആ​ർ​ഒ​മാ​ർ​ക്കും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ നി​ർ​ദേശം ന​ൽ​കി.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പെ​രു​മാ​റ്റ​ച്ച​ട്ടം
ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം

ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ രാഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ ഇ​ല​ക്‌ഷൻ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​നോ പാ​ടി​ല്ലെ​ന്നും രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ മീ​റ്റിം​ഗു​ക​ളി​ലോ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ലോ പ​ങ്കെ​ടു​ക്ക​ക്ക​രു​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ രാഷ്‌ട്രീയബ​ന്ധ​മു​ള്ള പോ​സ്റ്റു​ക​ൾ ഇ​ട​രു​തെ​ന്നും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പെ​രു​മാ​റ്റ​ച്ച​ട്ടം കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.