അ​ന്പ​ല​പ്പാ​റ ച​ന്ദ​നക്കേസ്: നാ​ലു​പേ​ർ​കൂ​ടി പി​ടി​യി​ൽ
Thursday, March 21, 2019 10:29 PM IST
മ​റ​യൂ​ർ: അ​ന്പ​ല​പ്പാ​റ ച​ന്ദ​ന മോ​ഷ​ണ​ക്കേ​സി​ൽ നാ​ലു​പേ​ർ​കൂ​ടി വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി. കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (36), ഭാ​ര്യ നാ​ഗ​റാ​ണി (28), വ​ണ്ണാ​ന്തു​റൈ സ്വ​ദേ​ശി കെ. ​മു​ത്തു, (35), ഭാ​ര്യ ശി​വ​ശ​ങ്ക​രി (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മോ​ങ്ങ​ത്ത് ബാ​ങ്കി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
ക​ഴി​ഞ്ഞ 11-ന് ​അ​ടി​മാ​ലി​ക്കു​സ​മീ​പം വാ​ള​റ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ഒ​രു ആ​ഡം​ബ​ര കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ​നി​ന്നും 60 കി​ലോ​ഗ്രാം ച​ന്ദ​നം ക​ണ്ടെ​ടു​ത്തി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദീ​ൻ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു​മാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നും ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​രു​ടെ അ​ക്കൗ​ണ്ട് ന​ന്പ​റും ബാ​ങ്കി​ലൂ​ടെ​യും നേ​രി​ട്ടും കൈ​മാ​റി​യ തു​ക​യു​ടെ വി​വ​ര​വും ല​ഭി​ച്ചു. ഒ​രു കി​ലോ​ഗ്രാ​മി​ന് 2500 മു​ത​ൽ 3000 രൂ​പ​വ​രെ​യാ​ണ് മ​ല​പ്പു​റം സം​ഘം ഇ​വ​ർ​ക്കു ന​ൽ​കി​യി​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു വി​വ​ര​ങ്ങ​ളാ​ണ് മൊ​ബൈ​ലി​ൽ​നി​ന്നും ല​ഭി​ച്ച​ത്. ച​ന്ദ​ന​ത്തി​ന്‍റെ വി​ല​യി​ൽ 25 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വ​ന്ന​ത്. ബാ​ക്കി തു​ക നേ​രി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.


മോ​ഷ​ണ​വും
അ​ന്വേ​ഷ​ണ​വും
ഹൈ​ടെ​ക്

അ​ന്പ​ല​പ്പാ​റ ച​ന്ദ​ന​കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ കു​ടു​ങ്ങി​യേ​ക്കും. പ്ര​ധാ​ന പ്ര​തി​ക​ളെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്ന ഷൊ​ഹൈ​ബ് എ​ന്നും ബോ​സ് എ​ന്നും വി​ളി​ക്കു​ന്ന കു​ഞ്ഞാ​പ്പ അ​ട​ക്കം നി​ര​വ​ധി പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നാ​സ​ർ, ഗ​ഫൂ​ർ, അ​ൻ​വ​ർ, മൊ​യ്തീ​ൻ, ഹ​നീ​ഫ തു​ട​ങ്ങി​യ​വ​രും മ​റ​യൂ​രി​ലെ പ​ത്തോ​ളം പ്ര​ധാ​നി​ക​ളും ഒ​ളി​വി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തി​ൽ ഗ​ഫൂ​ർ 2300 കി​ലോ​ഗ്രാം ച​ന്ദ​നം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്.
ച​ന്ദ​നം ശേ​ഖ​രി​ക്കു​ന്ന​ത് ഹൈ​ടെ​ക്കാ​യി​ട്ടാ​ണ്. ഇ​തി​നാ​യി മൊ​ബൈ​ലി​ൽ പ്ര​ത്യേ​ക​മാ​യി സൈ​റ്റ് ആ​രം​ഭി​ച്ചു. ച​ന്ദ​നം തൂ​ക്കി​ന​ല്കു​ന്പോ​ൾ ഗ്രാ​മി​ന്‍റെ അ​ള​വു​വ​രെ രേ​ഖ​പ്പെ​ടു​ത്തും. ഓ​രോ​രു​ത്ത​രും ന​ൽ​കു​ന്ന ച​ന്ദ​ന​ത്തി​ന്‍റെ തൂ​ക്ക​വും വി​ല​യും രേ​ഖ​പ്പെ​ടു​ത്തും. വി​ല​പേ​ശ​ലും നി​ശ്ച​യി​ക്ക​ലും സ്ഥ​ല​വു​മെ​ല്ലാം ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ ന​ല്കും.
മ​റ​യൂ​രി​ൽ​നി​ന്നു മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ൽ​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും സം​ഘം ച​ന്ദ​നം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം മോ​ങ്ങ​ത്ത് ഷൊ​ഹൈ​ബി​ന്‍റെ ഗോ​ഡൗ​ണി​ൽ എ​ത്തി​ക്കു​ന്ന ച​ന്ദ​ന​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ച്ച് ത​രം​തി​രി​ക്കു​ന്ന​ത് പി​ടി​യി​ലാ​യ മ​ധു​സൂ​ദ​ന​നാ​ണ്. ച​ന്ദ​നം 2000 കി​ലോ​ഗ്രാം വ​രെ ആ​കു​ന്പോ​ൾ ഇ​വി​ടെ​നി​ന്നും ലോ​റി​യി​ൽ ക​യ​റ്റി അ​ന​ധി​കൃ​ത ച​ന്ദ​ന ഫാ​ക്ട​റി​യി​ൽ എ​ത്തി​ക്കും. ഫാ​ക്ട​റി​യെ​ക്കു റി​ച്ചു​ള്ള സൂ​ച​ന​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.
ച​ന്ദ​ന​മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ വി​ദ​ഗ്ധ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍ ലോ​ക്ക് ചെ​യ്തി​രു​ന്ന​തി​നാ​ൽ ഹാ​ക്കു​ചെ​യ്ത് ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ളു​ക​ൾ​പോ​ലും ലോ​ക്ക​ൽ കോ​ളു​ക​ളാ​ക്കി മാ​റ്റി​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഫോ​ണി​ൽ​നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് സി ​ഡാ​ക്കി​ന് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നും 60 പേ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ വി​ശ​ദ​മാ​യി ശേ​ഖ​രി​ച്ചിട്ടുണ്ടെന്ന് മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ. ​ന​ര്യാം​പ​റ​ന്പി​ൽ പ​റ​ഞ്ഞു.