തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു
Thursday, March 21, 2019 10:29 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഫ്ള​യിം​ഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വ​യ​ല​ൻ​സ് ടീം ​എ​ന്നി​വ നി​ല​വി​ൽ വ​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ധി​ക​മാ​യി മ​ദ്യം, പ​ണം എ​ന്നി​വ ക​ട​ത്തു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​ണ​വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ്ക്വാ​ഡു​ക​ൾ ജി​ല്ല മു​ഴു​വ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ജി ഫ്രാ​ൻ​സി​സ്, എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഒ​രു മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് ഫ്ള​യിം​ഗ് സ്ക്വാ​ഡു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ട്. സ്റ്റാ​റ്റി​ക് സ​ർ​വ​യ​ല​ൻ​സ് ടീ​മി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സി​ട്രേ​റ്റ് കൂ​ടി​യാ​യ ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ക്വാ​ഡു​ക​ളു​ടെ വാ​ഹ​ന​ത്തി​ൽ ജി​പി​എ​സ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മു​ഴു​വ​ൻ സ​മ​യ​വും പ​ര്യ​ട​നം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച് നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്ക് അ​താ​തു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് സ്ക്വാ​ഡ് ത​ല​വ​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ത​യാ​റാ​യി​ട്ടു​ള്ള​താ​യി ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.