യു​ഡി​എ​ഫ് നേ​തൃ​യോ​ഗം
Thursday, March 21, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജി​ൻ​സ​ണ്‍ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
നാ​ളെ ഇ​ടു​ക്കി​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ബു​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ 24-ന് ​ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് മ​ണ്ഡ​ലം​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. 25-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​രു​ണാ​പു​രം, മൂ​ന്നി​ന് പാ​ന്പാ​ടും​പാ​റ, നാ​ലി​ന് ഇ​ര​ട്ട​യാ​ർ, 26-ന് ​രാ​വി​ലെ 11-ന് ​രാ​ജാ​ക്കാ​ട്, ര​ണ്ടി​ന് സേ​നാ​പ​തി, മൂ​ന്നി​ന് രാ​ജ​കു​മാ​രി, അ​ഞ്ചി​ന് ശാ​ന്ത​ൻ​പാ​റ, 27-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ണ്ട​ൻ​മേ​ട്, നാ​ലി​ന് നെ​ടു​ങ്ക​ണ്ടം എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ.
നേ​തൃ​യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ്, യു​ഡി​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ജോ​സ് പാ​ല​ത്തി​നാ​ൽ, മു​ഹ​മ്മ​ദ് മൗ​ല​വി, കെ.​എം. ഷാ​ജി, ജോ​സ് ചി​റ്റ​ടി, പി.​എ​സ്. യൂ​ന​സ്, കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, കെ.​ടി. മൈ​ക്കി​ൾ, ആ​ർ. ബാ​ല​ൻ​പി​ള്ള, കെ.​കെ. മ​നോ​ജ്, സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി, ജി. ​മു​ര​ളീ​ധ​ര​ൻ, വൈ.​സി. സ്റ്റീ​ഫ​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, തോ​മ​സ് രാ​ജ​ൻ, ഇ.​കെ. വാ​സു. രാ​ജു എ​ട​ത്വാ, ഷാ​ജി പു​ള്ളോ​ലി​ൽ, ബെ​ന്നി തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.