റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Thursday, March 21, 2019 10:25 PM IST
അ​ടി​മാ​ലി: വേ​ത​ന പാ​ക്കേ​ജ് ല​ഭി​ക്കാ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ദേ​വി​കു​ളം താ​ലൂ​ക്കി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ല​ഭി​ക്കേ​ണ്ട തു​ക ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി.
ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ വേ​ത​ന പാ​ക്കേ​ജാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് തു​ക ല​ഭി​ച്ചി​ട്ടും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള വേ​ത​ന പാ​ക്കേ​ജി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന്് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മാ​സം 45 ക്വി​ന്‍റ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ക​യും വി​ത​ര​ണ​ത്തി​ന്‍റെ 70 ശ​ത​മാ​നം ക​ട​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ൽ 18000 രൂ​പ ഓ​രോ വ്യാ​പാ​രി​ക്കും വേ​ത​ന​പാ​ക്കേ​ജാ​യി സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കും. ഇ​പ്ര​കാ​രം ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​കെ 119 വ്യാ​പാ​രി​ക​ൾ​ക്കാ​യി 13 ല​ക്ഷം രൂ​പ ഒ​രു​മാ​സം ല​ഭി​ക്കാ​നു​ണ്ട്. വേ​ത​ന പാ​ക്കേ​ജ് കി​ട്ടാ​താ​യ​തോ​ടെ സ്വ​ന്തം കൈ​യി​ൽ​നി​ന്നും പ​ണ​മെ​ടു​ത്ത് ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ.
ഇ​ടു​ക്കി​യി​ൽ ആ​കെ 702 റേ​ഷ​ൻ ക​ട​ക​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​ണ് വേ​ത​ന പാ​ക്കേ​ജ് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സം. ഇ​നി​യും ത​ൽ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ക​ട​യ​ട​പ്പ് സ​മ​ര​മു​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.